അ​​തെ​​ല്ലാം അ​​ഭ്യൂ​​ഹ​​ങ്ങ​​ൾ: സാക്ഷി ധോണി
അ​​തെ​​ല്ലാം അ​​ഭ്യൂ​​ഹ​​ങ്ങ​​ൾ: സാക്ഷി ധോണി
Thursday, September 12, 2019 11:06 PM IST
ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് താ​​രം എം.​​എ​​സ്. ധോ​​ണി വി​​ര​​മി​​ക്കു​​മെ​​ന്ന വാ​​ർ​​ത്ത​​ക​​ൾ വീ​​ണ്ടും സ​​ജീ​​വ​​മാ​​യി​​രി​​ക്കെ അ​​തെ​​ല്ലാം അ​​ഭ്യൂ​​ഹ​​ങ്ങ​​ൾ മാ​​ത്ര​​മാ​​ണെ​​ന്ന പ്ര​​ഖ്യാ​​പ​​ന​​വു​​മാ​​യി അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ ഭാ​​ര്യ സാ​​ക്ഷി രം​​ഗ​​ത്ത്. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്കെ​​തി​​രേ ഞാ​​യ​​റാ​​ഴ്ച ആ​​രം​​ഭി​​ക്കു​​ന്ന ട്വ​​ന്‍റി-20 പ​​ര​​ന്പ​​ര​​യ്ക്കു​​ള്ള ഇ​​ന്ത്യ​​ൻ ടീ​​മി​​ൽ ധോ​​ണി ഉ​​ൾ​​പ്പെ​​ട്ടി​​രു​​ന്നി​​ല്ല. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്കെ​​തി​​രാ​​യ ടെ​​സ്റ്റ് ടീം ​​പ്ര​​ഖ്യാ​​പ​​ന​​ത്തി​​നി​​ടെ​​യും ധോ​​ണി​​യു​​ടെ വി​​ര​​മി​​ക്ക​​ലി​​നെ​​ക്കു​​റി​​ച്ച് മാ​​ധ്യ​​മ​​പ്ര​​തി​​നി​​ധി​​ക​​ൾ ചോ​​ദ്യ​​മു​​യ​​ർ​​ത്തി​​യി​​രു​​ന്നു.


ഇ​​തി​​നെ​​ല്ലാം പി​​ന്നാ​​ലെ​​യാ​​ണ് സാ​​ക്ഷി ധോ​​ണി​​യു​​ടെ ട്വീ​​റ്റ് എ​​ത്തി​​യ​​ത്. ഇ​​തി​​നെ​​യാ​​ണ് അ​​ഭ്യൂ​​ഹ​​ങ്ങ​​ൾ എ​​ന്നു വി​​ളി​​ക്കു​​ന്ന​​ത്- ഇ​​താ​​യി​​രു​​ന്നു സാ​​ക്ഷി​​യു​​ടെ ട്വീ​​റ്റ്. ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പി​​നു​​ശേ​​ഷം ധോ​​ണി ഇ​​ന്ത്യ​​ൻ ടീ​​മി​​ന്‍റെ ഭാ​​ഗ​​മാ​​യി​​ട്ടി​​ല്ല. ഓ​​സ്ട്രേ​​ലി​​യ​​യ്ക്കെ​​തി​​രേ ഫെ​​ബ്രു​​വ​​രി​​യി​​ൽ ആ​​യി​​രു​​ന്നു ധോ​​ണി ഇ​​ന്ത്യ​​ക്കാ​​യി അ​​വ​​സാ​​ന​​മാ​​യി ട്വ​​ന്‍റി-20 ക​​ളി​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.