ഒ​​ടു​​വി​​ൽ ബ്ര​​സീ​​ൽ വീ​​ണു
Thursday, September 12, 2019 11:06 PM IST
ലോ​​സ് ആ​​ഞ്ച​​ല​​സ്: പ​​തി​​ന്നാ​​ല് മാ​​സ​​മാ​​യി തോ​​ൽ​​വി അ​​റി​​യാ​​തെ മു​​ന്നേ​​റു​​ന്ന ബ്ര​​സീ​​ൽ ഒ​​ടു​​വി​​ൽ ത​​ല​​താ​​ഴ്ത്തി. രാ​​ജ്യാ​​ന്ത​​ര സൗ​​ഹൃ​​ദ ഫു​​ട്ബോ​​ളി​​ൽ കാ​​ന​​റി​​ക​​ളെ പെ​​റു മ​​റു​​പ​​ടി​​യി​​ല്ലാ​​ത്ത ഒ​​രു ഗോ​​ളി​​നു കീ​​ഴ​​ട​​ക്കി.

17 മ​​ത്സ​​ര​​ങ്ങ​​ൾ തോ​​ൽ​​വി അ​​റി​​യാ​​തെ മു​​ന്നേ​​റി​​യ ബ്ര​​സീ​​ലി​​ന്‍റെ ജൈ​​ത്ര​​യാ​​ത്ര​​യ്ക്ക് അ​​തോ​​ടെ വി​​രാ​​മ​​മാ​​യി. 85-ാം മി​​നി​​റ്റി​​ൽ ലൂ​​യി​​സ് അ​​ബ്രാം നേ​​ടി​​യ ക​​ന്നി രാ​​ജ്യാ​​ന്ത​​ര ഗോ​​ൾ കാ​​ന​​റി​​ക​​ളു​​ടെ വി​​ധി നി​​ർ​​ണ​​യി​​ച്ചു. 21 മ​​ത്സ​​ര​​ങ്ങ​​ൾ​​ക്കു​​ശേ​​ഷ​​മാ​​ണ് ബ്ര​​സീ​​ലി​​നെ​​തി​​രേ പെ​​റു ജ​​യം നേ​​ടു​​ന്ന​​ത്. സൂ​​പ്പ​​ർ താ​​രം നെ​​യ്മ​​ർ സ​​ബ്സ്റ്റി​​റ്റ്യൂ​​ഷ​​നാ​​യി 65-ാം മി​​നി​​റ്റി​​ൽ ക​​ള​​ത്തി​​ലെ​​ത്തി​​യെ​​ങ്കി​​ലും മ​​ഞ്ഞ​​പ്പ​​ട​​യ്ക്ക് ഗോ​​ൾ നേ​​ടാ​​ൻ സാ​​ധി​​ക്കാ​​ത്ത​​താ​​ണ് വി​​ന​​യാ​​യ​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.