ഗോ​​ള​​ടി​​ച്ചു കൂ​​ട്ടി ലെ​​വ​​ൻ​​ഡോ​​വ്സ്കി
Monday, August 26, 2019 12:18 AM IST
ജ​​ർ​​മ​​ൻ ബു​​ണ്ട​​സ് ലി​​ഗ ഫു​​ട്ബോ​​ളി​​ൽ ലെ​​വ​​ൻ​​ഡോ​​വ്സ്കി​​യു​​ടെ ഗോ​​ൾ വേ​​ട്ട. തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ടാം മ​​ത്സ​​ര​​ത്തി​​ലും ലെ​​വ​​ൻ​​ഡോ​​വ്സ്കി​​യു​​ടെ ഗോ​​ളു​​ക​​ൾ ബ​​യേ​​ണി​​നെ ര​​ക്ഷി​​ച്ചു. ലെ​​വ​​ൻ​​ഡോ​​വ്സ്കി​​യു​​ടെ ഹാ​​ട്രി​​ക്കി​​ലൂ​​ടെ എ​​വേ പോ​​രാ​​ട്ട​​ത്തി​​ൽ ബ​​യേ​​ണ്‍ ഷാ​​ൽ​​കെ​​യെ 3-0നു ​​കീ​​ഴ​​ട​​ക്കി. 20-പെ​​ന​​ൽ​​റ്റി, 50, 75 മി​​നി​​റ്റു​​ക​​ളി​​ലാ​​യി​​രു​​ന്നു പോ​​ളി​​ഷ് താ​​രം വ​​ല​​കു​​ലു​​ക്കി​​യ​​ത്. ബ്ര​​സീ​​ൽ താ​​രം ഫി​​ലി​​പ്പെ കു​​ടീ​​ഞ്ഞോ ബ​​യേ​​ണ്‍ ജ​​ഴ്സി​​യി​​ൽ അ​​ര​​ങ്ങേ​​റ്റം ന​​ട​​ത്തി​​യ മ​​ത്സ​​ര​​ത്തി​​ലാ​​യി​​രു​​ന്നു ലെ​​വ​​ൻ​​ഡോ​​വ്സ്കി​​യു​​ടെ ഹാ​​ട്രി​​ക്ക്. ബ​​യേ​​ണി​​ന്‍റെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ ഹെ​​ർ​​ത​​യ്ക്കെ​​തി​​രേ ബ​​യേ​​ണ്‍ 2-2 സ​​മ​​നി​​ല പാ​​ലി​​ച്ച​​പ്പോ​​ൾ ര​​ണ്ട് ഗോ​​ളും ലെ​​വ​​ൻ​​ഡോ​​വ്സ്കി​​യു​​ടെ വ​​ക​​യാ​​യി​​രു​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.