സു​​മി​​ത് നഗൽ Vs റോജർ ഫെ​​ഡ​​റ​​ർ
സു​​മി​​ത് നഗൽ Vs റോജർ ഫെ​​ഡ​​റ​​ർ
Saturday, August 24, 2019 11:24 PM IST
യു​​എ​​സ് ഓ​​പ്പ​​ണ്‍ ടെ​​ന്നീ​​സ് പു​​രു​​ഷ സിം​​ഗി​​ൾ​​സി​​ന്‍റെ ആ​​ദ്യ റൗ​​ണ്ടി​​ൽ ഇ​​ന്ത്യ​​യു​​ടെ സു​​മി​​ത് ന​​ഗ​​ലി​​ന്‍റെ എ​​തി​​രാ​​ളി ഇ​​തി​​ഹാ​​സ താ​​ര​​മാ​​യ സ്വി​​റ്റ്സ​​ർ​​ല​​ൻ​​ഡി​​ന്‍റെ റോ​​ജ​​ർ ഫെ​​ഡ​​റ​​ർ. ഗ്രാ​​ൻ​​സ്‌​ലാം ടെ​​ന്നീ​​സി​​ൽ ക​​ന്നി പോ​​രാ​​ട്ട​​ത്തി​​നി​​റ​​ങ്ങു​​ന്ന സു​​മി​​ത്തി​​ന് കൈ​​വ​​ന്നി​​രി​​ക്കു​​ന്ന​​ത് സ്വ​​പ്ന​​സ​​മാ​​ന​​മാ​​യ പോ​​രാ​​ട്ടം. തി​​ങ്ക​​ളാ​​ഴ്ച മു​​ത​​ലാ​​ണ് യു​​എ​​സ് ഓ​​പ്പ​​ണ്‍ പോ​​രാ​​ട്ടം ആ​​രം​​ഭി​​ക്കു​​ക.

യോ​​ഗ്യ​​താ റൗ​​ണ്ടി​​ലൂ​​ടെ​​യാ​​ണ് ഇ​​രു​​പ​​ത്തി​​ര​​ണ്ടു​​കാ​​ര​​നാ​​യ സു​​മി​​ത് യു​​എ​​സ് ഓ​​പ്പ​​ണ്‍ ടെ​​ന്നീ​​സി​​നു​​ള്ള ടി​​ക്ക​​റ്റ് ക​​ര​​സ്ഥ​​മാ​​ക്കി​​യ​​ത്. ബ്ര​​സീ​​ലി​​ന്‍റെ ജാ​​വൊ മെ​​നെ​​സി​​സി​​നെ 5-7, 6-4, 6-3നാ​​ണ് അ​​വ​​സാ​​ന യോ​​ഗ്യ​​താ പോ​​രാ​​ട്ട​​ത്തി​​ൽ സു​​മി​​ത് കീ​​ഴ​​ട​​ക്കി​​യ​​ത്. 2015 വിം​​ബി​​ൾ​​ഡ​​ണ്‍ ബോ​​യ്സ് ഡ​​ബി​​ൾ​​സ് കി​​രീ​​ടം നേ​​ടി​​യ താ​​ര​​മാ​​ണ് സു​​മി​​ത്.


സോം​​ദേ​​വ് ദേ​​വ് വ​​ർ​​മ​​ൻ, യൂ​​കി ഭാം​​ബ്രി, സാ​​കേ​​ത് മൈ​​നേ​​യി, പ്ര​​ജ്നേ​​ഷ് ഗു​​ണേ​​ശ്വ​​ര​​ൻ എ​​ന്നി​​വ​​ർ മാ​​ത്ര​​മാ​​ണ് ഈ ​​നൂ​​റ്റാ​​ണ്ടി​​ൽ ഗ്രാ​​ൻ​​സ്‌​ലാം സിം​​ഗി​​ൾ​​സ് ക​​ളി​​ച്ച ഇ​​ന്ത്യ​​ൻ താ​​ര​​ങ്ങ​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.