ചെ​ൽ​സി​ക്കു ജ​യം, യു​ണൈ​റ്റ​ഡ് തോ​റ്റു
Saturday, August 24, 2019 11:24 PM IST
ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ചെ​ൽ​സി​ക്ക് സീ​സ​ണി​ലെ ആ​ദ്യ ജ​യം. ഫ്രാ​ങ്ക് ലം​പാ​ർ​ഡി​ന്‍റെ ശി​ക്ഷ​ണ​ത്തി​ൽ ചെ​ൽ​സി​യു​ടെ ആ​ദ്യ ലീ​ഗ് ജ​യ​മാ​ണ്. 3-2നാ​ണ് ചെ​ൽ​സി കീ​ഴ​ട​ക്കി​യ​ത്. ത​മി ഏ​ബ്ര​ഹാം (മൂ​ന്ന്, 68 മി​നി​റ്റു​ക​ൾ), മാ​സ​ണ്‍ മൗ​ണ്ട് (17-ാം മി​നി​റ്റ്) എ​ന്നി​വ​ർ ചെ​ൽ​സി​ക്കാ​യി ഗോ​ൾ​നേ​ടി.

അ​തേ​സ​മ​യം, മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​നെ അ​വ​രു​ടെ ത​ട്ട​ക​ത്തി​ൽ​വ​ച്ച് ക്രി​സ്റ്റ​ൽ പാ​ല​സ് 1-2ന് ​അ​ട്ടി​മ​റി​ച്ചു. ജോ​ർ​ദാ​ൻ അ​യേ​വ് (32-ാം മി​നി​റ്റ്), വാ​ൻ ആ​ൻ​ഹോ​ൾ​ട്ട് (90+3-ാം മി​നി​റ്റ്) എ​ന്നി​വ​രാ​ണ് ക്രി​സ്റ്റ​ൽ പാ​ല​സി​ന്‍റെ ഗോ​ൾ നേ​ടി​യ​ത്. ഡാ​നി​യേ​ൽ ജ​യിം​സി​ന്‍റെ (89-ാം മി​നി​റ്റ്) വ​ക​യാ​യി​രു​ന്നു യു​ണൈ​റ്റ​ഡി​ന്‍റെ ആ​ശ്വാ​സ ഗോ​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.