ഡേ​​വി​​സ് ക​​പ്പ് നീ​​ട്ടി​​വ​​ച്ചു
ഡേ​​വി​​സ് ക​​പ്പ് നീ​​ട്ടി​​വ​​ച്ചു
Thursday, August 22, 2019 11:39 PM IST
ചെ​​ന്നൈ: അ​​ടു​​ത്ത മാ​​സം 14, 15 തീ​​യ​​തി​​ക​​ളി​​ൽ പാ​​ക്കി​​സ്ഥാ​​നി​​ലെ ഇ​​സ്‌ലാ​​മാ​​ബാ​​ദി​​ൽ ന​​ട​​ക്കേ​​ണ്ടി​​യി​​രു​​ന്ന ഡേ​​വി​​സ് ക​​പ്പ് ടെ​​ന്നീ​​സ് ഇ​​ന്ത്യ x പാ​​ക്കി​​സ്ഥാ​​ൻ പോ​​രാ​​ട്ടം ന​​വം​​ബ​​റി​​ലേ​​ക്ക് നീ​​ട്ടി​​വ​​ച്ചു. രാ​​ജ്യാ​​ന്ത​​ര ടെ​​ന്നീ​​സ് ഫെ​​ഡ​​റേ​​ഷ​​ന്‍റേതാ​​ണ് (ഐ​​ടി​​എ​​ഫ്) ഈ ​​തീ​​രു​​മാ​​നം. നി​​ല​​വി​​ലെ രാ​​ഷ് ട്രീ​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ഇ​​ന്ത്യ​​ൻ ടീ​​മി​​നു പാ​​ക്കി​​സ്ഥാ​​നി​​ലേ​​ക്ക് യാ​​ത്ര​​ചെ​​യ്യാ​​ൻ അ​​സൗ​​ക​​ര്യ​​മു​​ള്ള​​തി​​നാ​​ലാണി​​ത്.


പാ​​ക്കി​​സ്ഥാ​​നി​​ൽ​​നി​​ന്ന് ഡേവി​​സ് ക​​പ്പ് മ​​ത്സ​​രം മാ​​റ്റി​​വ​​യ്ക്ക​​ണ​​മെ​​ന്ന ആ​​വ​​ശ്യ​​വു​​മാ​​യി ഇ​​ന്ത്യ​​ൻ ടെ​​ന്നീ​​സ് അ​​സോ​​സി​​യേ​​ഷ​​ൻ (എ​​ഐ​​ടി​​എ) ഐ​​ടി​​എ​​ഫി​​നെ സ​​മീ​​പി​​ച്ചി​​രു​​ന്നു. സു​​ര​​ക്ഷ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള കാ​​ര്യ​​ങ്ങ​​ളി​​ൽ ക​​ളി​​ക്കാ​​ർ​​ക്ക് ആ​​ശ​​ങ്ക​​യു​​ണ്ടെ​​ന്ന​​താ​​യി​​രു​​ന്നു എ​​ഐ​​ടി​​എ​​യു​​ടെ നി​​ല​​പാ​​ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.