റാത്തോർ ഇന്ത്യൻ കോച്ച്
Thursday, August 22, 2019 11:39 PM IST
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ബാറ്റിംഗ് പരിശീലകനായി വിക്രം റാത്തോറിനെ തെരഞ്ഞെടുത്തു. സഞ്ജയ് ബംഗാറിനു പകരമായാണ് റാത്തോർ എത്തുന്നത്. ഇംഗ്ലീഷുകാരനായ ലൂക്ക് വുഡ്ഹൗസാണ് ഫിസിക്കൽ ട്രെയ്നർ. വെസ്റ്റ് ഇൻഡീസ് പര്യടനത്തിനിടെ അപമര്യാദയായ പെരുമാറ്റത്തെത്തുടർന്ന് തിരിച്ചുവിളിക്കപ്പെട്ട ടീം മാനേജരായ സുനിൽ സുബ്രഹ്മണ്യനു പകരം ഗിരീഷ് ഡോഗ്രിയും നിയമിതനായി. ഇന്ത്യയുടെ ബൗളിംഗ്, ഫീൽഡിംഗ് പരിശീലകരായ അരുണും ശ്രീധറും റിട്ടയർ ചെയ്തു.