ത​​ല സൂ​​ക്ഷി​​ക്ക​​ണം!
ത​​ല സൂ​​ക്ഷി​​ക്ക​​ണം!
Wednesday, August 21, 2019 10:54 PM IST
മുംബൈ: സ്വ​​ന്തം ത​​ല ര​​ക്ഷി​​ക്ക​​ണ​​മെ​​ന്ന് ക​​ളി​​ക്കാ​​ർ​​ക്ക് മു​​ന്ന​​റി​​യി​​പ്പു​​മാ​​യി ബി​​സി​​സി​​ഐ. ക്രി​​ക്ക​​റ്റ് പി​​ച്ചി​​ൽ ബൗ​​ണ്‍​സ​​റു​​ക​​ൾ കൊ​​ണ്ട് ബാ​​റ്റ്സ്മാ​ന്മാ​​ർ​​ക്ക് പ​​രി​​ക്കേ​​ൽ​​ക്കു​​ന്ന​​ത് വ​​ർ​​ധി​​ക്കു​​ന്ന​​തി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ലാ​​ണ് ബി​​സി​​സി​​ഐ​​യു​​ടെ നി​​ർ​​ദേ​​ശം. പി​​ൻ​​ക​​ഴു​​ത്തി​​ൽ ബൗ​​ണ്‍​സ​​റു​​ക​​ൾ കൊ​​ള്ളു​​ന്ന​​ത് ത​​ട​​യു​​ന്ന ത​​ര​​ത്തി​​ലു​​ള്ള ഹെ​​ൽ​​മ​​റ്റ് ഉ​​പ​​യോ​​ഗി​​ക്കാ​​നാ​​ണ് നി​​ർ​​ദേ​​ശി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ആ​​ന്‍റി ക​​ണ്‍​ക​​ഷ​​ൻ ഹെ​​ൽ​​മ​​റ്റു​​ക​​ൾ ഉ​​പ​​യോ​​ഗി​​ക്കേ​​ണ്ട​​തി​​ന്‍റെ പ്രാ​​ധാ​​ന്യം ബ​​സി​​സി​​ഐ വ്യ​​ക്ത​​മാ​​ക്കി.

ക​​ഴു​​ത്തി​​നും സം​​ര​​ക്ഷ​​ണ​​മൊ​​രു​​ക്കു​​ന്ന ത​​ര​​ത്തി​​ലു​​ള്ള ഹെ​​ൽ​​മ​​റ്റ് ധ​​രി​​ക്ക​​ണ​​മെ​​ന്നാ​​ണ് ബി​​സി​​സി​​ഐ​​യു​​ടെ ആ​​വ​​ശ്യം. നി​​ല​​വി​​ൽ ഇ​​ന്ത്യ​​ൻ താ​​ര​​ങ്ങ​​ളി​​ൽ ശി​​ഖ​​ർ ധ​​വാ​​ൻ മാ​​ത്ര​​മാ​​ണ് ക​​ഴു​​ത്തി​​നു​​കൂ​​ടി സം​​ര​​ക്ഷ​​ണ​​മൊ​​രു​​ക്കു​​ന്ന ത​​ര​​ത്തി​​ലു​​ള്ള ഹെ​​ൽ​​മ​​റ്റ് ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​ത്.


ആ​​ഷ​​സ് ടെ​​സ്റ്റി​​നി​​ടെ ഇം​​ഗ്ലീ​ഷ് പേ​സ​ർ ജോ​​ഫ്ര ആ​​ർ​​ച്ച​​റു​​ടെ ബൗ​​ണ്‍​സ​​ർ ക​​ഴു​​ത്തി​​ൽ​​കൊ​​ണ്ട് ഓ​​സ്ട്രേ​​ലി​​യ​​ൻ താ​​രം സ്റ്റീ​​വ് സ്മി​​ത്തി​​ന് പ​​രി​​ക്കേ​​റ്റ​​തോ​​ടെ​​യാ​​ണ് ബാ​​റ്റ്സ്മാ​​ൻ​​മാ​​രു​​ടെ സു​​ര​​ക്ഷ വീ​​ണ്ടും ച​​ർ​​ച്ച​​യാ​​യ​​ത്. പ​​രി​​ക്കേ​​റ്റ സ്മി​​ത്ത് ഇ​​ന്ന് ആ​​രം​​ഭി​​ക്കു​​ന്ന മൂ​​ന്നാം ആ​​ഷ​​സ് ടെ​​സ്റ്റി​​ൽ ഓ​​സീ​​സ് ടീ​​മി​​നൊ​​പ്പ​​മി​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.