സി​​ന്ധു പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ
സി​​ന്ധു പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ
Wednesday, August 21, 2019 10:54 PM IST
ബാ​​സ​​ൽ (സ്വി​​റ്റ്സ​​ർ​​ല​​ൻ​​ഡ്): ലോ​​ക ബാ​​ഡ്മി​​ന്‍റ​​ണ്‍ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ വ​​നി​​താ സിം​​ഗി​​ൾ​​സി​​ൽ ഇ​​ന്ത്യ​​യു​​ടെ പി.​​വി. സി​​ന്ധു പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ. ചൈ​​നീ​​സ് താ​​യ്പേ​​യി​​യു​​ടെ പാ​​യ് യു ​​പോ​​യെ നേ​​രി​​ട്ടു​​ള്ള ഗെ​​യി​​മി​​ൽ കീ​​ഴ​​ട​​ക്കി​​യാ​​ണ് സി​​ന്ധു പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ പ്ര​​വേ​​ശി​​ച്ച​​ത്. 21-13, 21-15നാ​​യി​​രു​​ന്നു സി​​ന്ധു​​വി​​ന്‍റെ ജ​​യം. 43 മി​​നി​​റ്റ് മാ​​ത്ര​​മാ​​ണ് മ​​ത്സ​​രം നീ​​ണ്ടു​​നി​​ന്ന​​ത്. ഇ​​തോ​​ടെ ഹെ​​ഡ് ടു ​​ഹെ​​ഡി​​ൽ അ​​ഞ്ചാം റാ​​ങ്കു​​കാ​​രി​​യാ​​യ ഇ​​ന്ത്യ​​ൻ താ​​രം 3-0ന്‍റെ ലീ​​ഡി​​ലാ​​ണ്.


പു​​രു​​ഷ ഡ​​ബി​​ൾ​​സി​​ൽ ഇ​​ന്ത്യ​​യു​​ടെ അ​​ർ​​ടി മ​​നു - സു​​മീ​​ത് ബി ​​റെ​​ഡ്ഡി സ​​ഖ്യം ര​​ണ്ടാം റൗ​​ണ്ടി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ട്ട് പു​​റ​​ത്താ​​യി. ചൈ​​നീ​​സ് സ​​ഖ്യ​​മാ​​യ ഹ​​ൻ ചെം​​ഗ് കെ​​യ് - ഹാ​​വൊ ഡോം​​ഗി​​നോ​​ടാ​​ണ് ഇ​​ന്ത്യ​​ൻ കൂ​​ട്ടു​​കെ​​ട്ട് 33 മി​​നി​​റ്റി​​ൽ തോ​​ൽ​​വി സ​​മ്മ​​തി​​ച്ച​​ത്. ഇ​​ന്ത്യ​​യു​​ടെ വ​​നി​​താ ഡ​​ബി​​ൾ​​സ് സ​​ഖ്യ​​മാ​​യ മേ​​ഘ്ന-​​പൂ​​ർ​​വി​​ഷ​​യും ര​​ണ്ടാം റൗ​​ണ്ടി​​ൽ പു​​റ​​ത്താ​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.