ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ടീ​​മി​​ന് വ്യാ​​ജ ഭീ​​ഷ​​ണി!
Monday, August 19, 2019 11:00 PM IST
മും​​ബൈ/​​ആ​​ന്‍റ്വി​​ഗ: വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ് പ​​ര്യ​​ട​​നം ന​​ട​​ത്തു​​ന്ന ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ടീ​​മി​​ന് തീ​​വ്ര​​വാ​​ദ ആ​​ക്ര​​മ​​ണ ഭീ​​ഷ​​ണി. പാ​​ക്കി​​സ്ഥാ​​ൻ ക്രി​​ക്ക​​റ്റ് ബോ​​ർ​​ഡി​​ന്‍റെ ഒൗ​​ദ്യോ​​ഗി​​ക മെ​​യി​​ലി​​ലേ​​ക്കാ​​ണ് ഇ​​ന്ത്യ​​ൻ ക​​ളി​​ക്കാ​​രെ ആ​​ക്ര​​മി​​ക്കു​​മെ​​ന്ന സ​​ന്ദേ​​ശം എ​​ത്തി​​യ​​ത്. എ​​ന്നാ​​ൽ, ഇ​​ത് വ്യാ​​ജ​​മാ​​ണെ​​ന്ന് പി​​ന്നീ​​ടു​​ള്ള അ​​ന്വേ​​ഷ​​ണ​​ത്തി​​ൽ വ്യ​​ക്ത​​മാ​​യി. ഇ​​ക്കാ​​ര്യം ബി​​സി​​സി​​ഐ ആ​​ണ് അ​​റി​​യി​​ച്ച​​ത്. വി​​വി​​ധ സു​​ര​​ക്ഷാ ഏ​​ജ​​ൻ​​സി​​ക​​ൾ ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന​​യി​​ലാ​​ണ് സ​​ന്ദേ​​ശം വ്യാ​​ജ​​മാ​​ണെ​​ന്നു തെ​​ളി​​ഞ്ഞ​​ത്.

അ​​തേ​​സ​​മ​​യം, ഭീ​​ഷ​​ണി സ​​ന്ദേ​​ശ​​ത്തി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ ആ​​ന്‍റി​​ഗ്വ സ​​ർ​​ക്കാ​​രു​​മാ​​യി ഇ​​ന്ത്യ​​ൻ ഹൈ​​ക്ക​​മ്മീ​​ഷ​​ൻ ബ​​ന്ധ​​പ്പെ​​ട്ടി​​രു​​ന്നു. സ​​ന്ദേ​​ശം വ്യാ​​ജ​​മാ​​ണെ​​ന്ന് തെ​​ളി​​ഞ്ഞെ​​ങ്കി​​ലും മു​​ൻ​​ക​​രു​​ത​​ലെ​​ന്ന നി​​ല​​യ്ക്ക് ടീ​​മി​​ന്‍റെ സു​​ര​​ക്ഷ വ​​ർ​​ധി​​പ്പി​​ച്ചി​​ട്ടു​​ണ്ടെ​​ന്നും ടീ​​മി​​ന്‍റെ നീ​​ക്ക​​ങ്ങ​​ളെ​​ല്ലാം നി​​രീ​​ക്ഷി​​ച്ചു​​വ​​രി​​ക​​യാ​​ണെ​​ന്നും ബി​​സി​​സി​​ഐ വ്യ​​ക്ത​​മാ​​ക്കി. ഇ​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി ടീ​​മി​​നൊ​​പ്പം ഒ​​രു പൈ​​ല​​റ്റ് വാ​​ഹ​​ന​​വും അ​​നു​​വ​​ദി​​ച്ചി​​ട്ടു​​ണ്ട്. 22-ാം തീ​​യ​​തി ആ​​രം​​ഭി​​ക്കു​​ന്ന ടെ​​സ്റ്റ് പ​​ര​​ന്പ​​ര​​യ്ക്ക് മു​​ന്നോ​​ടി​​യാ​​യി വി​​ൻ​​ഡീ​​സ് എ ​​ടീ​​മി​​നെ​​തി​​രേ സ​​ന്നാ​​ഹ മ​​ത്സ​​ര​​ത്തി​​ലാ​​ണ് ടീം ​​ഇ​​ന്ത്യ ഇ​​പ്പോ​​ൾ.


ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ടീ​​മി​​നു നേ​​രെ ഭീ​​ക​​രാ​​ക്ര​​മ​​ണ​​മു​​ണ്ടാ​​കു​​മെ​​ന്ന് ചൂ​​ണ്ടി​​ക്കാ​​ട്ടി ഓ​​ഗ​​സ്റ്റ് 16-ാം തീ​​യ​​തി പാ​​ക്കി​​സ്ഥാ​​ൻ ക്രി​​ക്ക​​റ്റ് ബോ​​ർ​​ഡി​​നാ​​ണ് (പി​​സി​​ബി) ഇ-​​മെ​​യി​​ൽ സ​​ന്ദേ​​ശം ല​​ഭി​​ച്ച​​ത്. ടീം ​​അം​​ഗ​​ങ്ങ​​ൾ കൊ​​ല്ല​​പ്പെ​​ടു​​മെ​​ന്നാ​​യി​​രു​​ന്നു സ​​ന്ദേ​​ശം.

ഇ-​​മെ​​യി​​ൽ ല​​ഭി​​ച്ച ഉ​​ട​​ൻത​​ന്നെ പി​​സി​​ബി ഇ​​ക്കാ​​ര്യം ഐ​​സി​​സി​​യെയും ബി​​സി​​സി​​ഐ​​യെയും അ​​റി​​യി​​ച്ചു. പി​​ന്നീ​​ട് കേ​​ന്ദ്ര ആ​​ഭ്യ​​ന്ത​​ര മ​​ന്ത്രാ​​ല​​യം വി​​ഷ​​യ​​ത്തി​​ൽ ഇ​​ട​​പെ​​ടു​​ക​​യും ആ​​ന്‍റി​​ഗ്വ​​യി​​ലെ ഇ​​ന്ത്യ​​ൻ എം​​ബ​​സി​​യി​​ൽ വി​​വ​​രം അ​​റി​​യി​​ക്കു​​ക​​യും ചെ​​യ്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.