സ്മി​​ത്ത് ലോ​​ക ര​​ണ്ടാം ന​​ന്പ​​റി​​ൽ
Monday, August 19, 2019 10:52 PM IST
ദു​​ബാ​​യ്: ര​​ണ്ടാം ആ​​ഷ​​സ് ടെ​​സ്റ്റി​​ന്‍റെ ഒ​​ന്നാം ഇ​​ന്നിം​​ഗ്സി​​ൽ 92 റ​​ണ്‍​സ് നേ​​ടി​​യ ഓ​​സീ​​സ് താ​​രം സ്റ്റീ​​വ് സ്മി​​ത്ത് ഐ​​സി​​സി ടെ​​സ്റ്റ് ബാ​​റ്റ്സ്മാ​ന്മാ​​രു​​ടെ ലോ​​ക റാ​​ങ്കിം​​ഗി​​ൽ ര​​ണ്ടാം സ്ഥാ​​ന​​ത്തേ​​ക്ക് എ​​ത്തി.

ആ​​ദ്യ ടെ​​സ്റ്റി​​ലെ ര​​ണ്ട് സെ​​ഞ്ചു​​റി​​ക​​ളി​​ലൂ​​ടെ സ്മി​​ത്ത്, ഇ​​ന്ത്യ​​യു​​ടെ ചേ​​തേ​​ശ്വ​​ർ പൂ​​ജാ​​ര​​യെ പി​​ന്ത​​ള്ളി മൂ​​ന്നാം സ്ഥാ​​ന​​ത്ത് എ​​ത്തി​​യി​​രു​​ന്നു. ന്യൂ​​സി​​ല​​ൻ​​ഡി​​ന്‍റെ ക്യാ​​പ്റ്റ​​ൻ കെ​​യ്ൻ വി​​ല്യം​​സ​​ണി​​നെ മൂ​​ന്നാം സ്ഥാ​​ന​​ത്തേ​​ക്ക് പി​​ന്ത​​ള്ളി​​യാ​​ണ് സ്മി​​ത്ത് ര​​ണ്ടി​​ൽ എ​​ത്തി​​യ​​ത്. ആ​​ഷ​​സി​​ലെ മൂ​​ന്ന് ഇ​​ന്നിം​​ഗ്സി​​ൽ​​നി​​ന്നാ​​യി 378 റ​​ണ്‍​സ് സ്മി​​ത്ത് നേ​​ടി. ര​​ണ്ടാം ടെ​​സ്റ്റി​​ന്‍റെ ഒ​​ന്നാം ഇ​​ന്നിം​​ഗ്സി​​നി​​ടെ ജോ​​ഫ്ര ആ​​ർ​​ച്ച​​റി​​ന്‍റെ ബൗ​​ണ്‍​സ​​റേ​​റ്റ് സ്മി​​ത്ത് പ​​രി​​ക്കേ​​റ്റു പു​​റ​​ത്താ​​യി​​രു​​ന്നു.


സ്മി​​ത്തി​​ന് 913 പോ​​യി​​ന്‍റാ​​ണു​​ള്ള​​ത്. 922 പോ​​യി​​ന്‍റു​​ള്ള ഇ​​ന്ത്യ​​ൻ ക്യാ​​പ്റ്റ​​ൻ വി​​രാ​​ട് കോ​​ഹ്‌ലി​​യാ​​ണ് ഒ​​ന്നാ​​മ​​ത്. ബൗ​​ളിം​​ഗി​​ൽ ര​​വീ​​ന്ദ്ര ജ​​ഡേ​​ജ ആ​​ദ്യ അ​​ഞ്ചി​​ൽ എ​​ത്തി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.