പ​​ന്ത് പ​​രാ​​ജ​​യം; അ​​യ്യ​​ർ സ്റ്റാ​​ർ
പ​​ന്ത് പ​​രാ​​ജ​​യം; അ​​യ്യ​​ർ സ്റ്റാ​​ർ
Friday, August 16, 2019 11:42 PM IST
പോ​​ർ​​ട്ട് എ​​ലി​​സ​​ബ​​ത്ത്: എം.​​എ​​സ്. ധോ​​ണി​​യു​​ടെ പി​​ൻ​​ഗാ​​മി​​യാ​​യി വാ​​ഴ്ത്ത​​പ്പെ​​ടു​​ന്ന യു​​വ​​താ​​രം ഋ​​ഷ​​ഭ് പ​​ന്ത് വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സി​​നെ​​തി​​രാ​​യ ഏ​​ക​​ദി​​ന പ​​ര​​ന്പ​​ര​​യി​​ൽ പൂ​​ർ​​ണ പ​​രാ​​ജ​​യ​​മാ​​യി. അ​​തേ​​സ​​മ​​യം, ല​​ഭി​​ച്ച അ​​വ​​സ​​രം മു​​ത​​ലാ​​ക്കി ശ്രേ​​യ​​സ് അ​​യ്യ​​ർ ത​​ന്‍റെ സ്ഥാ​​നം അ​​ര​​ക്കി​​ട്ടു​​റ​​പ്പി​​ക്കാ​​ൻ ശ്ര​​മി​​ക്കു​​ന്ന​​തും വി​​ൻ​​ഡീ​​സി​​ൽ ക​​ണ്ടു.

മൂ​​ന്നാം ഏ​​ക​​ദി​​ന​​ത്തി​​ൽ ആ​​ദ്യം ബാ​​റ്റ് ചെ​​യ്ത വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ് 35 ഓ​​വ​​റി​​ൽ ഏ​​ഴി​​ന് 240 റ​​ണ്‍​സ് ആ​​ണ് എ​​ടു​​ത്ത​​ത്. മ​​ഴ​​യെ​​ത്തു​​ട​​ർ​​ന്ന് ഓ​​വ​​ർ വെ​​ട്ടി​​ക്കു​​റ​​ച്ച മ​​ത്സ​​ര​​ത്തി​​ൽ ഇ​​ന്ത്യ​​യു​​ടെ ല​​ക്ഷ്യം 35 ഓ​​വ​​റി​​ൽ 255 ആ​​യി പു​​ന​​ർ​​നി​​ശ്ച​​യി​​ക്ക​​പ്പെ​​ട്ടു. നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ ഇ​ന്ത്യ ജ​യം നേ​ടി. ഇ​​ന്ത്യ​​ക്കാ​​യി 99 പ​​ന്തി​​ൽ 14 ഫോ​​റോ​​ടെ 114 റ​​ണ്‍​സു​​മാ​​യി പു​​റ​​ത്താ​​കാ​​തെ​​നി​​ന്ന വി​​രാ​​ട് കോ​​ഹ്‌​ലി​​യാ​​ണ് മാ​​ൻ ഓ​​ഫ് ദ ​​മാ​​ച്ച് ആ​​യ​​ത്.


നാ​​ലാം ന​​ന്പ​​റി​​ൽ ഇ​​റ​​ങ്ങി​​യ പ​​ന്ത് ഗോ​​ൾ​​ഡ​​ൻ ഡ​​ക്ക് ആ​​യി. ഷോ​​ട്ട് സെ​​ല​​ക്‌​ഷ​​നി​​ൽ ക​​ടു​​ത്ത വി​​മ​​ർ​​ശ​​നം നേ​​രി​​ടു​​ന്ന പ​​ന്ത് ഇ​​ത്ത​​വ​​ണ​​യും അ​​തേ പാ​​ത​​യി​​ലാ​​യി​​രു​​ന്നു. ഇ​​തോ​​ടെ ക്രി​​ക്ക​​റ്റ് നി​​രീ​​ക്ഷ​​ക​​രും ആ​​രാ​​ധ​​ക​​രും ക​​ടു​​ത്ത വി​​മ​​ർ​​ശ​​നം ഉ​​ന്ന​​യി​​ച്ചു. അ​​തേ​​സ​​മ​​യം, അ​​ഞ്ചാം ന​​ന്പ​​റി​​ൽ തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ടാം മ​​ത്സ​​ര​​ത്തി​​ലും ശ്രേ​​യ​​സ് അ​​യ്യ​​ർ അ​​ർ​​ധ​​സെ​​ഞ്ചു​​റി നേ​​ടി. മൂ​​ന്നാം ഏ​​ക​​ദി​​ന​​ത്തി​​ൽ 41 പ​​ന്തി​​ൽ മൂ​​ന്ന് ഫോ​​റും അ​​ഞ്ച് സി​​ക്സും ഉൾപ്പെടെ 65 റ​​ണ്‍​സ് ശ്രേ​​യ​​സ് സ്വ​​ന്ത​​മാ​​ക്കി. ര​​ണ്ടാം ഏ​​ക​​ദി​​ന​​ത്തി​​ൽ 68 പ​​ന്തി​​ൽ 71 റ​​ണ്‍​സ് നേ​​ടി​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.