‘നെ​​യ്മ​​ർ യു​​ദ്ധം’ മു​​റു​​കു​​ന്നു
Tuesday, August 13, 2019 11:49 PM IST
പാ​​രീ​​സ്: ബ്ര​​സീ​​ൽ സൂ​​പ്പ​​ർ താ​​ര​​മാ​​യ നെ​​യ്മ​​റെ സ്വ​​ന്ത​​മാ​​ക്കാ​​നു​​ള്ള സ്പാ​​നി​​ഷ് x ഫ്ര​​ഞ്ച് യു​​ദ്ധം മു​​റു​​കു​​ന്നു. സ്പാ​​നി​​ഷ് ക്ല​​ബ്ബു​​ക​​ളാ​​യ ബാ​​ഴ്സ​​ലോ​​ണ​​യും റ​​യ​​ൽ മാ​​ഡ്രി​​ഡു​​മാ​​ണ് നെ​​യ്മ​​റി​​നാ​​യി രം​​ഗ​​ത്തു​​ള്ള​​ത്. ഫ്ര​​ഞ്ച് ക്ല​​ബ്ബാ​​യ പാ​​രീ സാ​​ൻ ഷെ​​ർ​​മ​​യ്ന്‍റെ താര​​മാ​​ണ് നെ​​യ്മ​​ർ. ചി​​ര​​വൈ​​രി​​ക​​ളാ​​യ റ​​യ​​ലും ബാ​​ഴ്സ​​യും ത​​മ്മി​​ൽ അ​​ഭി​​മാ​​ന​​പോ​​രാ​​ട്ട​​മാ​​ണ് ന​​ട​​ക്കു​​ന്ന​​ത്. ബാ​​ഴ്സ​​യി​​ൽ​​നി​​ന്നാ​​ണ് 2017ൽ 1770 ​​കോ​​ടി രൂ​​പ​​യ്ക്ക് നെ​​യ്മ​​ർ പി​​എ​​സ്ജി​​യി​​ൽ എ​​ത്തി​​യ​​ത്.

799 കോ​​ടി + താ​​ര​​ങ്ങ​​ൾ

799 കോ​​ടി​​യും (100 മി​​ല്യ​​ണ്‍ യൂ​​റോ) ഫി​​ലി​​പ്പെ കു​​ടീ​​ഞ്ഞോ, ഇ​​വാ​​ൻ റാ​​ക്കി​​റ്റി​​ക്ക് എ​​ന്നി​​വ​​രെ ന​​ല്കാ​​മെ​​ന്ന​​തു​​മാ​​ണ് ബാ​​ഴ്സ ഏ​​റ്റ​​വും അ​​വ​​സാ​​ന​​മാ​​യി മു​​ന്നോ​​ട്ടു​​വ​​ച്ചി​​രി​​ക്കു​​ന്ന ഓ​​ഫ​​ർ. നെ​​യ്മ​​റി​​നെ സ്വ​​ന്ത​​മാ​​ക്കാ​​ൻ ബാ​​ഴ്സ പ്ര​​തി​​നി​​ധി​​ക​​ൾ പാ​​രീ​​സി​​ൽ എ​​ത്തി​​യ​​താ​​യും റി​​പ്പോ​​ർ​​ട്ടു​​ണ്ട്. ഒ​​സ​​മെ​​ൻ ഡെം​​ബ​​ലെ, നെ​​ൽ​​സ​​ണ്‍ സെ​​മേ​​ഡോ എ​​ന്നി​​വ​​രെ ന​​ല്കാ​​നും ബാ​​ഴ്സ ത​​യാ​​റാ​​ണ്. കു​​ടീ​​ഞ്ഞോ, സെ​​മേ​​ഡോ എ​​ന്നി​​വ​​ർ എ​​ത്തു​​ന്ന​​തി​​ൽ പി​​എ​​സ്ജി​​ക്ക് താ​​ത്പ​​ര്യ​​മു​​ണ്ടെ​​ന്നും റാ​​ക്കി​​റ്റി​​ക്കി​​നോ​​ട് താ​​ത്പ്യ​​മി​​ല്ലെ​​ന്നും റി​​പ്പോ​​ർ​​ട്ടു​​ണ്ട്.


റ​​യ​​ലി​​നോ​​ട് 1593 കോ​​ടി രൂ​​പ (200 മി​​ല്യ​​ണ്‍ യൂ​​റോ) ആ​​ണ് പി​​എ​​സ്ജി ആ​​വ​​ശ്യ​​പ്പെ​​ടു​​ന്ന​​ത്. പ​​ക​​രം ക​​ളി​​ക്കാ​​രെ ആ​​വ​​ശ്യ​​പ്പെ​​ടു​​ന്നു​​മി​​ല്ല. ഹ​​മേ​​ഷ് റോ​​ഡ്രി​​ഗ​​സ്, ഗാ​​രെ​​ത് ബെ​​യ്ൽ എ​​ന്നി​​വ​​രെ വി​​ൽ​​ക്കാ​​നു​​ള്ള റ​​യ​​ലി​​ന്‍റെ ശ്ര​​മം തു​​ട​​രു​​ന്ന​​തി​​നി​​ടെ​​യാ​​ണി​​തെ​​ന്ന​​തും ശ്ര​​ദ്ധേ​​യം.

നെ​​യ്മ​​ർ ജ​​ഴ്സി ഇ​​ല്ല!

ഫ്ര​​ഞ്ച് ലീ​​ഗ് വ​​ണ്‍ 2019-20 സീ​​സ​​ണി​​ൽ പി​​എ​​സ്ജി​​യു​​ടെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ ക​​ളി​​ക്കാ​​നി​​റ​​ങ്ങാ​​തി​​രു​​ന്ന​​ത് നെ​​യ്മ​​ർ ക്ല​​ബ് വി​​ടു​​മെ​​ന്ന് സൂ​​ച​​ന​​ക​​ൾ ശ​​ക്ത​​മാ​​ക്കി. പി​​എ​​സ്ജി​​യു​​ടെ സ്റ്റോ​​റു​​ക​​ളി​​ൽ നി​​ന്ന് നെ​​യ്മ​​റി​​ന്‍റെ ജ​​ഴ്സി​​ക​​ൾ നീ​​ക്കം ചെ​​യ്ത​​താ​​യി റി​​പ്പോ​​ർ​​ട്ട് വ​​ന്നു. പി​​എ​​സ്ജി​​യു​​ടെ മ​​ത്സ​​ര​​ത്തി​​നി​​ടെ നെ​​യ്മ​​റി​​നെ​​തി​​രേ ആ​​രാ​​ധ​​ക​​ർ അ​​സ​​ഭ്യ​​വാ​​ക്കു​​കൾ എ​​ഴു​​തി​​യ ബാ​​ന​​റു​​കൾ ഉ​​യ​​ർ​​ത്തി​​യി​​രു​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.