കെ​​യ്നി​​ന്‍റെ മി​​ന്നും ഗോ​​ളി​​ൽ ടോ​​ട്ട​​നത്തിനു ജയം
കെ​​യ്നി​​ന്‍റെ മി​​ന്നും ഗോ​​ളി​​ൽ ടോ​​ട്ട​​നത്തിനു ജയം
Monday, July 22, 2019 12:31 AM IST
സിം​​ഗ​​പ്പു​​ർ: ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ ചാ​​ന്പ്യ​​ൻ​​സ് ക​​പ്പ് ഫു​​ട്ബോ​​ളി​​ൽ ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ൾ​​ഡോ​​യെ നി​​ഷ്പ്ര​​ഭ​​മാ​​ക്കി ഹാ​​രി കെ​​യ്നി​​ന്‍റെ ഗോ​​ൾ. ഇ​​ഞ്ചു​​റി ടൈ​​മി​​ൽ ഹാ​​ഫ് വേ ​​ലൈ​​നി​​ൽ നി​​ന്ന് തൊ​​ടു​​ത്ത ലോം​​ഗ്റേ​​ഞ്ചി​​ലൂ​​ടെ​​യാ​​യി​​രു​​ന്നു കെ​​യ്നി​​ന്‍റെ ഗോ​​ൾ. റൊ​​ണാ​​ൾ​​ഡോ​​യു​​ടെ ഇ​​റ്റാ​​ലി​​യ​​ൻ ക്ല​​ബ്ബാ​​യ യു​​വ​​ന്‍റ​​സി​​നെ 2-3നു ​​കീ​​ഴ​​ട​​ക്കാ​​ൻ ഇം​​ഗ്ലീ​ഷ് ക്ല​​ബ്ബാ​​യ ടോ​​ട്ട​​ന​​ത്തി​​ന് അ​​തു​​മ​​തി​​യാ​​യി​​രു​​ന്നു. ഗോ​​ൾ​​സാ​​ലോ ഹി​​ഗ്വി​​ൻ (56-ാം മി​​നി​​റ്റ്), റൊ​​ണാ​​ൾ​​ഡോ (60-ാം മി​​നി​​റ്റ്) എ​​ന്നി​​വ​​രാ​​ണ് യു​​വെ​​യു​​ടെ ഗോ​​ൾ നേ​​ട്ട​​ക്കാ​​ർ. എ​​റി​​ക് ല​​മേ​​ല (30-ാം മി​​നി​​റ്റ്), ലൂ​​ക്കാ​​സ് മൗ​​റ (65-ാം മി​​നി​​റ്റ്) എ​​ന്നി​​വ​​രി​​ലൂ​​ടെ ടോ​​ട്ട​​നം സ​​മ​​നി​​ല പാ​​ലി​​ച്ച് നി​​ൽ​​ക്കു​​ന്പോ​​ഴാ​​ണ് കെ​​യ്നി​​ന്‍റെ ഗോ​​ളെ​​ത്തി​​യ​​ത്.


ബ​​യേ​​ണ്‍ മ്യൂ​​ണി​​ക്കു​​മാ​​യു​​ള്ള മ​​ത്സ​​ര​​ത്തി​​ൽ സ്പാ​​നി​​ഷ് ക​​രു​​ത്ത​​രാ​​യ റ​​യ​​ൽ മാ​​ഡ്രി​​ഡ് 3-1നു ​​പ​​രാ​​ജ​​യ​​പ്പെ​​ട്ടു. ഏ​​ഡ​​ൻ ഹ​​സാ​​ർ​​ഡ് റ​​യ​​ലി​​നാ​​യി അ​​ര​​ങ്ങേ​​റി​​യ മ​​ത്സ​​ര​​മാ​​യി​​രു​​ന്നു. മ​​റ്റൊ​​രു മ​​ത്സ​​ര​​ത്തി​​ൽ ഇം​ഗ്ലീ​​ഷ് ക്ല​​ബ്ബ് ആ​​ഴ്സ​​ണ​​ൽ 3-0ന് ​​ഇ​​റ്റാ​​ലി​​യ​​ൻ സം​​ഘ​​മാ​​യ ഫി​​യോ​​റെ​​ന്‍റീ​​ന​​യെ കീ​​ഴ​​ട​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.