ടീം ​​നാ​​ളെ; കോ​​ഹ്‌​ലി ​ഉ​​ണ്ടാ​​കും
ടീം ​​നാ​​ളെ; കോ​​ഹ്‌​ലി ​ഉ​​ണ്ടാ​​കും
Saturday, July 20, 2019 12:28 AM IST
മും​​ബൈ: വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ് പ​​ര്യ​​ട​​ന​​ത്തി​​ൽ ക്യാ​​പ്റ്റ​​ൻ വി​​രാ​​ട് കോ​​ഹ്‌​ലി ​മു​​ഴു​​വ​​ൻ സ​​മ​​യ​​വും ഉ​​ണ്ടാ​​കു​​മോ, എം.​​എ​​സ്. ധോ​​ണി​​യു​​ടെ ഭാ​​വി എ​​ന്താ​​കും, നാ​​ലാം ന​​ന്പ​​റി​​ൽ ആ​​രെ പ​​രി​​ഗ​​ണി​​ക്കും തു​​ട​​ങ്ങി​​യ ക്രി​​ക്ക​​റ്റ് ആ​​രാ​​ധ​​ക​​രു​​ടെ നി​​ര​​വ​​ധി ചോ​​ദ്യ​​ങ്ങ​​ൾ​​ക്കു​​ള്ള ഉ​​ത്ത​​രം നാ​​ളെ ല​​ഭി​​ക്കും. വി​​ൻ​​ഡീ​​സ് പ​​ര്യ​​ട​​ന​​ത്തി​​നു​​ള്ള ഇ​​ന്ത്യ​​ൻ ടീ​​മി​​നെ നാ​​ളെ പ്ര​​ഖ്യാ​​പി​​ക്കും. ഇ​​ന്ന​​ലെ​​യാ​​യി​​രു​​ന്നു ടീ​​മി​​നെ പ്ര​​ഖ്യാ​​പി​​ക്കേ​​ണ്ടി​​യി​​രു​​ന്ന​​ത്. ബി​​സി​​സി​​ഐ സെ​​ക്ര​​ട്ട​​റി ഇ​​നി മു​​ത​​ൽ ടീം ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ പ​​ങ്കെ​​ടു​​ക്കേ​​ണ്ടെ​​ന്ന സി​​ഒ​​എ തീ​​രു​​മാ​​ന​​ത്തെ​​ത്തു​​ട​​ർ​​ന്ന് സെ​​ല​​ക്‌​ഷ​​ൻ മീ​​റ്റിം​​ഗ് നാ​​ള​​ത്തേ​​ക്ക് മാ​​റ്റു​​ക​​യാ​​യി​​രു​​ന്നു.

മൂ​​ന്ന് ഏ​​ക​​ദി​​ന​​വും മൂ​​ന്ന് ട്വ​​ന്‍റി-20​​യും ര​​ണ്ട് ടെ​​സ്റ്റു​​മാ​​ണ് ഇ​​ന്ത്യ വി​​ൻ​​ഡീ​​സി​​ൽ ക​​ളി​​ക്കു​​ക. വി​​രാ​​ട് കോ​​ഹ്‌​ലി ​മു​​ഴു​​വ​​ൻ സ​​മ​​യ​​വും ഉ​​ണ്ടാ​​കു​​മെ​​ന്നാ​​ണ് സൂ​​ച​​ന.


വി​​ൻ​​ഡീ​​സ് പ​​ര്യ​​ട​​നം

സു​​പ്ര​​ധാ​​ന ടൂ​​ർ​​ണ​​മെ​​ന്‍റു​​ക​​ൾ​​ക്കു​​ശേ​​ഷം വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സി​​ൽ പ​​ര്യ​​ട​​നം ന​​ട​​ത്തു​​ക ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ടീ​​മി​​നെ സം​​ബ​​ന്ധി​​ച്ച് സ്ഥി​​രം പ​​രി​​പാ​​ടി​​യാ​​ണ്. 2009ൽ ​​ഐ​​സി​​സി ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പി​​നു പി​​ന്നാ​​ലെ ഇ​​ന്ത്യ വി​​ൻ​​ഡീ​​സ് പ​​ര്യ​​ട​​നം ന​​ട​​ത്തി​​യി​​രു​​ന്നു. 2011 ഏ​​ക​​ദി​​ന​​ലോ​​ക​​ക​​പ്പ് ജ​​യ​​ത്തി​​നു പി​​ന്നാ​​ലെ​​യും ഇ​​ന്ത്യ ക​​രീ​​ബി​​യ​​ൻ നാ​​ട്ടി​​ലെ​​ത്തി. അ​​ന്ന് ഐ​​പി​​എ​​ൽ പോ​​രാ​​ട്ട​​വും ക​​ഴി​​ഞ്ഞാ​​യി​​രു​​ന്നു ടീം ​​ഇ​​ന്ത്യ​​യു​​ടെ യാ​​ത്ര. 2013, 2017 ചാ​​ന്പ്യ​​ൻ​​സ് ട്രോ​​ഫി പോ​​രാ​​ട്ട​​ത്തി​​നു പി​​ന്നാ​​ലെ​​യും ഇ​​ന്ത്യ വി​​ൻ​​ഡീ​​സി​​ൽ പ​​ര്യ​​ട​​നം ന​​ട​​ത്തി​​യി​​രു​​ന്നു. ഇ​​പ്പോ​​ൾ 2019 ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പി​​നു​​ശേ​​ഷം ഇ​​ന്ത്യ ക​​രീ​​ബി​​യ​​ൻ ദ്വീ​​പി​​ലേ​​ക്ക് യാ​​ത്ര​​തി​​രി​​ക്കാ​​നൊ​​രു​​ങ്ങു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.