ആഫ്രിക്കയിൽ നൈ​ജീ​രി​യ​ മൂ​ന്നാമത്
ആഫ്രിക്കയിൽ നൈ​ജീ​രി​യ​ മൂ​ന്നാമത്
Friday, July 19, 2019 12:23 AM IST
കെയ്‌​റോ: ആ​ഫ്രി​ക്ക ക​പ്പ് ഓ​ഫ് നേ​ഷ​ന്‍സ് ഫു​ട്‌​ബോ​ളി​ല്‍ നൈ​ജീ​രി​യ​യ്ക്കു മൂ​ന്നാം സ്ഥാ​നം. മൂ​ന്നാം സ്ഥാ​ന​ക്കാ​ര്‍ക്കാ​യു​ള്ള മ​ത്സ​ര​ത്തി​ല്‍ നൈ​ജീ​രി​യ 1-0ന് ​ടു​ണി​ഷ്യ​യെ തോ​ല്‍പ്പി​ച്ചു. മൂ​ന്നാം മി​നി​റ്റി​ല്‍ ഒ​ഡി​യ​ന്‍ ഇ​ഗ്ഹാ​ലോ​യാ​ണ് ഗോ​ള്‍ നേ​ടി​യ​ത്.

ശ​നി​യാ​ഴ്ച രാ​ത്രി 12.30ന് ​ന​ട​ക്കു​ന്ന ഫൈ​ന​ലി​ല്‍ സെ​ന​ഗ​ലും അ​ള്‍ജീ​രി​യ​യും ഏ​റ്റു​മു​ട്ടും. സെ​​മി​​യി​​ൽ ടു​​ണീ​​ഷ്യ​​യെ 1-0നു ​​കീ​​ഴ​​ട​​ക്കി​​യാ​​ണ് സെ​​ന​​ഗ​​ൽ ഫൈ​​ന​​ലി​​ൽ ഇ​​ടം​​പി​​ടി​​ച്ച​​ത്. 100-ാം മി​​നി​​റ്റി​​ൽ ഡി​​ല​​ൻ ബ്രോ​​ണി​​ന്‍റെ സെ​​ൽ​​ഫ് ഗോ​​ളാ​​ണ് ടു​​ണീ​​ഷ്യ​​യെ പു​​റ​​ത്താ​​ക്കി​​യ​​ത്. നൈ​​ജീ​​രി​​യ​​യെ 2-1നു കീ​​ഴ​​ട​​ക്കി​​യാ​​ണ് അ​​ൾ​​ജീ​​രി​​യ ഫൈ​​ന​​ലി​​ൽ പ്ര​​വേ​​ശി​​ച്ച​​ത്. അ​​ൾ​​ജീ​​രി​​യ​​യു​​ടെ അ​​ക്കൗ​​ണ്ടി​​ലെ ആ​​ദ്യ ഗോ​​ളും സെ​​ൽ​​ഫായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.