1976 ജൂ​​ലൈ 18
1976 ജൂ​​ലൈ 18
Thursday, July 18, 2019 12:44 AM IST
ഒ​​ളി​​ന്പി​​ക്സി​​ൽ നാ​​ദി​​യ കൊ​​മ​​നേ​​ച്ചി എ​​ന്ന ജിം​​നാ​​സ്റ്റി​​ക്സ് വി​​സ്മ​​യം ലോ​​ക​​ത്തെ അ​​ദ്ഭു​​ത​​പ്പെ​​ടു​​ത്തി​​യ​​ത് 1976 ജൂ​​ലൈ 18ന്. ​​ച​​രി​​ത്ര​​ത്തി​​ലാ​​ദ്യ​​മാ​​യി ഒ​​രു ഒ​​ളി​​ന്പി​​ക്സ് മ​​ത്സ​​ര​​ത്തി​​ൽ തി​​ക​​ഞ്ഞ മാ​​ർ​​ക്കാ​​യ 10 നേ​​ടി കൊ​​മ​​നേ​​ച്ചി സ്വ​​ർ​​ണം നേ​​ടി. പ​​തി​​ന​​ഞ്ച് വ​​യ​​സ് മാ​​ത്ര​​മാ​​യി​​രു​​ന്നു റു​​മേ​​നി​​യ​​ൻ താ​​ര​​ത്തി​​ന് അ​​ന്നു​​ണ്ടാ​​യി​​രു​​ന്ന​​ത്. “പെ​​ർ​​ഫെ​​ക്ട് ടെ​​ൻ’’ എ​​ന്നാ​​ണ് ച​​രി​​ത്രം കൊ​​മ​​നേ​​ച്ചി​​യു​​ടെ നേ​​ട്ട​​ത്തെ വി​​ശേ​​ഷി​​പ്പി​​ച്ച​​ത്. ആ​​റ് ത​​വ​​ണ​​കൂ​​ടി അ​​തേ ഒ​​ളി​​ന്പി​​ക്സി​​ൽ പെ​​ർ​​ഫെ​​ക്ട് 10 നേ​​ടി മൂ​​ന്ന് സ്വ​​ർ​​ണം​​കൂ​​ടി കൊ​​മ​​നേ​​ച്ചി സ്വ​​ന്ത​​മാ​​ക്കി. ക​​രി​​യ​​റി​​ൽ ഒ​​ന്പ​​ത് ഒ​​ളി​​ന്പി​​ക് മെ​​ഡ​​ലും (അ​​ഞ്ച് സ്വ​​ർ​​ണം, മൂ​​ന്ന് വെ​​ള്ളി, ഒ​​രു വെ​​ങ്ക​​ലം) നാ​​ല് ലോ​​ക ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് മെ​​ഡ​​ലും (ര​​ണ്ട് സ്വ​​ർ​​ണം, ര​​ണ്ട് വെ​​ള്ളി) നാ​​ദി​​യ കൊ​​മ​​നേ​​ച്ചി സ്വ​​ന്ത​​മാ​​ക്കി​​യി​​ട്ടു​​ണ്ട്. 20-ാം നൂ​​റ്റാ​​ണ്ടി​​ലെ മി​​ക​​ച്ച കാ​​യി​​ക താ​​ര​​ങ്ങ​​ളി​​ലൊ​​രാ​​ളാ​​യി 2000ൽ ​​തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.