വി​​ല്യം​​സ​​ണ്‍ ഹീ​​റോ​​യാ​​ണ് ഹീ​​റോ...
വി​​ല്യം​​സ​​ണ്‍ ഹീ​​റോ​​യാ​​ണ് ഹീ​​റോ...
Monday, July 15, 2019 11:58 PM IST
ലണ്ടൻ: കെ​​യ്ൻ വി​​ല്യം​​സ​​ണ്‍ എ​​ന്ന സാ​​ത്വി​​ക ഭാ​​വ​​മു​​ള്ള താ​​രം ക്രി​​ക്ക​​റ്റ് ലോ​​ക​​ത്തി​​ൽ അ​​ദ്ഭു​​ത​​മാ​​ണ്. ശാ​​ന്ത​​ത​​യാ​​ണ് അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ കൈ​​മു​​ത​​ൽ. ന്യൂ​​സി​​ല​​ൻ​​ഡി​​നെ ന​​യി​​ക്കു​​ന്പോ​​ഴാ​​യാ​​ലും ഐ​​പി​​എ​​ലി​​ൽ സ​​ണ്‍​റൈ​​സേ​​ഴ്സ് ഹൈ​​ദ​​രാ​​ബാ​​ദി​​നെ ന​​യി​​ക്കു​​ന്പോ​​ഴാ​​യാ​​ലും അ​​തി​​രു​​വി​​ട്ട ഒ​​ന്നും ത​​ന്നെ അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ ഭാ​​ഗ​​ത്തു​​നി​​ന്നു​​ണ്ടാ​​കി​​ല്ല. ലോ​​ക​​ക​​പ്പ് ഫൈ​​ന​​ലി​​ൽ ഇം​​ഗ്ല​ണ്ടി​​നോ​​ട് ന്യൂ​​സി​​ല​​ൻ​​ഡ് പ​​രാ​​ജ​​യ​​പ്പെ​​ട്ടെ​​ങ്കി​​ലും ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ന്‍റെ താ​​ര​​മാ​​യ​​ത് വി​​ല്യം​​സ​​ണ്‍ ആ​​ണ്. ഒ​​ന്പ​​ത് ഇ​​ന്നിം​​ഗ്സി​​ൽ​​നി​​ന്ന് 82.57 ശ​​രാ​​ശ​​രി​​യി​​ൽ 578 റ​​ണ്‍​സ് വി​​ല്യം​​സ​​ണ്‍ നേ​​ടി.


സ​​ച്ചി​​ൻ തെ​​ണ്ടു​​ൽ​​ക്ക​​റാ​​ണ് മാ​​ൻ ഓ​​ഫ് ദ ​​സീ​​രീ​​സി​​നു​​ള്ള പു​​ര​​സ്കാ​​രം വി​​ല്യം​​സ​​ണി​​നു കൈ​​മാ​​റി​​യ​​ത്. ഇ​​ന്ത്യ​​യെ സെ​​മി​​യി​​ൽ കീ​​ഴ​​ട​​ക്കി​​യ​​പ്പോ​​ൾ ഇ​​ന്ത്യ​​ൻ താ​​ര​​ങ്ങ​​ളെ ആ​​ശ്വ​​സി​​പ്പി​​ക്കു​​ന്ന​​തി​​ലാ​​യി​​രു​​ന്നു വി​​ല്യം​​സ​​ണി​​ന്‍റെ ശ്ര​​ദ്ധ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.