പിഴവുകൾ പലത്...
പിഴവുകൾ പലത്...
Thursday, July 11, 2019 11:24 PM IST
ലോ​ഡ്‌​സി​ല്‍ ഒ​രി​ക്ക​ല്‍ക്കൂ​ടി ലോ​ക​ക​പ്പ് ഉ​യ​ര്‍ത്താ​മെ​ന്ന പ്ര​തീ​ക്ഷ​യോ​ടെ ഇം​ഗ്ല​ണ്ടി​ലെ​ത്തി​യ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ആ​രാ​ധ​ക​ര്‍ക്ക് നി​രാ​ശ സ​മ്മാ​നി​ച്ച് സെ​മിയി​ല്‍ കീ​ഴ​ട​ങ്ങി. നാ​യ​ക​ന്‍ വി​രാ​ട് കോ​ഹ്‌ലി​യു​ടെ തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കു​ന്ന​തി​ലെ പി​ഴ​വ്, മു​ന്‍നി​ര ബാ​റ്റ്‌​സ്മാ​ന്മാ​രു​ടെ ഉ​ത്ത​വാ​ദി​ത്വ​ക്കുറ​വ് എ​ന്നി​ങ്ങ​നെ​യെ​ല്ലാം തോ​ല്‍വി​ക്ക് കാ​ര​ണ​ങ്ങ​ള്‍ പ​ല​താണ്. ഇ​വ​യ്ക്കെ​ല്ലാം പു​റ​മെ ന്യൂ​സി​ല​ന്‍ഡ് ബൗ​ള​ര്‍മാ​രും ഫീ​ല്‍ഡ​ര്‍മാ​രും പു​റ​ത്തെ​ടു​ത്ത മി​ക​വാ​ണ് കി​വീ​സി​നെ തു​ട​ര്‍ച്ച​യാ​യ ര​ണ്ടാം ലോ​ക​ക​പ്പ് ഫൈ​ന​ലി​ത്തി​ച്ച​ത്. ലീ​ഗ് മ​ത്സ​ര​ങ്ങ​ളി​ല്‍ തു​ട​ക്ക​ത്തി​ലെ ഗം​ഭീ​ര പ്ര​ക​ട​ന​ത്തി​നു​ശേ​ഷം പാ​ക്കി​സ്ഥാ​ന്‍, ഓ​സ്‌​ട്രേ​ലി​യ, ഇം​ഗ്ല​ണ്ട് ടീ​മു​ക​ളോ​ട് തു​ട​ര്‍ച്ച​യാ​യി മൂ​ന്നു തോ​ല്‍വി​യേ​റ്റു​വാ​ങ്ങി റ​ൺറേറ്റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മാ​ത്രമാണ് ന്യൂ​സി​ല​ന്‍ഡ് സെ​മി​യി​ലെ​ത്തി​യത്.

മു​ന്‍നി​ര​യു​ടെ വീ​ഴ്ച

ഈ​ര്‍പ്പം നി​റ​ഞ്ഞ പി​ച്ചി​ല്‍ കി​വീ​സ് പേ​സ​ര്‍മാ​ര്‍ സാ​ഹ​ച​ര്യം മുതലാക്കി ബൗ​ള്‍ ചെ​യ്ത​തോ​ടെ പ​ന്തി​നു വേ​ഗ​വും സ്വിം​ഗും ല​ഭി​ച്ചു. ഇ​തു മ​ന​സി​ലാ​ക്കാ​തെ പോ​യ ഇ​ന്ത്യ​യു​ടെ മു​ന്‍നി​ര 24/4 എ​ന്ന നി​ല​യി​ലേ​ക്കു പ​തി​ച്ചു. ഒ​റ്റ​യ്ക്ക് ക​ളി വ​രു​തി​യി​ലാ​ക്കാ​ന്‍ കെ​ൽപ്പുള്ള വി​രാ​ട് കോ​ഹ്‌ലി, ​ഈ ടൂ​ര്‍ണ​മെ​ന്‍റി​ല്‍ അ​ഞ്ചു സെ​ഞ്ചു​റി​യു​മാ​യി ത​ക​ര്‍പ്പ​ന്‍ ഫോ​മി​ലാ​യി​രു​ന്ന രോ​ഹി​ത് ശ​ര്‍മ​ എന്നിവരു​ള്‍പ്പെ​ടെ​യു​ള്ള​വ​രു​ടെ വി​ക്ക​റ്റു​ക​ളാ​ണ് ന​ഷ്ട​മാ​യ​ത്. ഈ ​സെ​മി ഫൈ​ന​ലി​നു​മു​മ്പ് 2017ലെ ​ചാ​മ്പ്യ​ന്‍സ് ട്രോ​ഫി ഫൈ​ന​ലി​ലാ​ണ് രോ​ഹി​ത്തും കോ​ഹ്‌ലി​യും ഒ​രു റ​ണ്‍സി​നു പു​റ​ത്താ​കു​ന്ന​ത്. ആ ​ചാ​മ്പ്യ​ന്‍സ് ട്രോ​ഫി ഫൈ​ന​ലി​ല്‍ ഇ​ന്ത്യ തോ​റ്റു.

കി​വീ​സി​ന്‍റെ മി​ക​ച്ച ഫീ​ല്‍ഡിം​ഗ്

ലീ​ഗ് മ​ത്സ​ര​ങ്ങ​ളി​ല്‍ നാ​ലു ത​വ​ണ രോ​ഹി​ത്തി​നെ എതിർ ഫീ​ല്‍ഡ​ര്‍മാ​ര്‍ വി​ട്ടു​ക​ള​ഞ്ഞു. ഇ​തി​ല്‍ മൂ​ന്നു ത​വ​ണ സെ​ഞ്ചു​റി​യും ഒ​രു ത​വ​ണ അ​ര്‍ധ ശ​ത​ക​വും നേ​ടി. എ​ന്നാ​ല്‍, ഇ​ത്ത​വ​ണ കി​വീ​സ് വി​ക്ക​റ്റ്കീ​പ്പ​ര്‍ ടോം ​ലാ​ഥം പി​ഴ​വൊ​ന്നും വ​രു​ത്താ​തെ രോ​ഹിത്തി​നെ കൈ​ക്ക​ലാ​ക്കി. ഇ​തു​പോ​ലെ ത​ന്നെ ലാ​ഥ​വും ജ​യിം​സ് നീ​ഷ​വും ത​ക​ര്‍പ്പ​ന്‍ ഫീ​ല്‍ഡിം​ഗി​ലൂ​ടെ കെ.​എ​ല്‍. രാ​ഹു​ലി​നെ​യും (1), ദി​നേ​ശ് കാ​ര്‍ത്തി​ക്കി​നെ​യും (6) പു​റ​ത്താ​ക്കി. ഇ​തൊ​ന്നുമാ​യി​രു​ന്നി​ല്ല ക​ളി​യെ മാ​റ്റി​യ​ത് എം.​എ​സ്. ധോ​ണി​യെ (50) പു​റ​ത്താ​ക്കി​യ മാ​ര്‍ട്ടി​ന്‍ ഗ​പ്ടി​ലി​ന്‍റെ ത്രോ​യാ​യി​രു​ന്നു. ഈ ​പു​റ​ത്താ​ക​ലി​ല്‍ പ​ല വി​വാ​ദ​ങ്ങ​ളു​മു​യ​രു​ന്നു​ണ്ട്. മൂ​ന്നാം പ​വ​ര്‍പ്ലേ സ​മ​യ​ത്ത് റിം​ഗി​നു പു​റ​ത്ത് അ​ഞ്ചു ഫീ​ല്‍ഡ​ര്‍മാ​രെ നി​ര്‍ത്താ​നെ അ​നു​വാ​ദ​മു​ള്ളൂ. എ​ന്നാ​ല്‍, ധോ​ണി പു​റ​ത്താ​യ സ​മ​യ​ത്ത് ആ​റു ഫീ​ല്‍ഡ​ര്‍മാ​രു​ണ്ടാ​യി​രു​ന്നു. അ​മ്പ​യ​ര്‍മാ​ര്‍ അ​ത് ക​ണാ​തെ പോ​യി. നി​യ​മം തെ​റ്റി​ച്ച സ്ഥി​തി​ക്ക് നോ​ബോ​ളാ​കേ​ണ്ട പ​ന്തി​ലാ​ണ് ധോ​ണി പു​റ​ത്താ​യ​ത്. ധോ​ണി പു​റ​ത്താ​യി​രു​ന്നി​ല്ലാ​യി​രു​ന്നെ​ങ്കി​ല്‍ ഒ​രു​പ​ക്ഷേ ഫ​ലം മ​റ്റൊ​ന്നാ​യേ​നെ.


മോ​ശം ഷോ​ട്ട് സെ​ല​ക‌്ഷ​ന്‍

ഋ​ഷ​ഭ് പ​ന്തും (32) ഹ​ര്‍ദി​ക് പാ​ണ്ഡ്യ​യും (32) മി​ച്ച​ല്‍ സാ​ന്‍റ​്ന​റെ അ​നാ​വ​ശ്യ ഷോ​ട്ടി​നു ശ്ര​മി​ച്ചു പു​റ​ത്താ​യ​താ​ണെ​ന്ന് വ്യ​ക്ത​മാ​ണ്. ഇ​വ​രും വി​ക്ക​റ്റ് സ​മ്മാ​നി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു​.

വൈ​കി​പ്പോ​യി

ര​വീ​ന്ദ്ര ജ​ഡേ​ജ​യും (77), ധോ​ണി​യും ചേ​ര്‍ന്ന് ഏ​ഴാം വി​ക്ക​റ്റി​ല്‍ 116 റ​ണ്‍സി​ന്‍റെ കൂ​ട്ടു​കെ​ട്ട് സ്ഥാ​പി​ച്ചു. ലോ​ക​ക​പ്പ് നോ​ക്കൗ​ട്ട് ഘ​ട്ട​ത്തി​ല്‍ ഏ​ഴാം വി​ക്ക​റ്റി​ലെ ഏ​റ്റ​വും മി​ക​ച്ച കൂ​ട്ടു​കെ​ട്ടി​ന്‍റെ റി​ക്കാ​ര്‍ഡാ​ണ് ഇ​രു​വ​രും സ്ഥാ​പി​ച്ച​ത്. എ​ന്നാ​ല്‍, ഇ​വ​രു​ടെ കൂ​ട്ടു​കെ​ട്ട് പി​രി​യു​മ്പോ​ള്‍ മൂന്ന് ഓ​വ​റി​ല്‍ ജ​യി​ക്കാ​ന്‍ വേ​ണ്ട​ത് 37 റ​ണ്‍സ് എ​ന്ന അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. ഇ​തോ​ടെ അ​വ​സാ​നം സ​മ്മ​ര്‍ദം ഉ​യ​രു​ക​യും ചെ​യ്തു.

സ്ഥിരതയില്ലാത്ത മധ്യനിര

ക​ഴി​ഞ്ഞ നാ​ലു വ​ര്‍ഷ​ത്തി​നി​ടെ നാ​ലു മു​ത​ല്‍ ഏ​ഴു വ​രെ​യു​ള്ള സ്ഥാ​ന​ങ്ങ​ളി​ല്‍ ഇ​ന്ത്യ​ക്ക് സ്ഥി​ര​മൊ​രാ​ളെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. 24 പേ​രെ പ​രീ​ക്ഷി​ച്ചു. ഈ ​സ്ഥാ​ന​ങ്ങ​ളി​ല്‍ യോ​ജി​ച്ച അ​ജി​ങ്ക്യ ര​ഹാ​നെ കൗ​ണ്ടി​യി​ല്‍ ക​ളി​ക്കു​ന്നു. ലോ​ക​ക​പ്പ് ടീ​മി​ലെ ത​ഴ​യ​ലി​ല്‍ മ​നം​നൊ​ന്ത് അ​മ്പാ​ടി റാ​യു​ഡു വി​ര​മി​ക്കു​ക​യും ചെ​യ്തു.

ആ​റു ലോ​ക​ക​പ്പ് നോ​ക്കൗ​ട്ട് മ​ത്സ​ര​ങ്ങ​ളി​ല്‍ 12.1 ആ​ണ് വി​രാ​ട് കോ​ഹ്‌ലി​യു​ടെ ശ​രാ​ശ​രി.
2014നു​ശേ​ഷം ഇ​ന്ത്യ ഐ​സി​സി ടൂ​ര്‍ണ​മെ​ന്‍റു​ക​ളു​ടെ (ലോ​ക​ക​പ്പ്, ചാ​മ്പ്യ​ന്‍സ് ട്രോ​ഫി, ലോ​ക ട്വ​ന്‍റി -20) സെ​മി ഫൈ​ന​ലിലും ഫൈനലിലും ക​ട​ന്നെ​ങ്കി​ലും കി​രീ​ടം നേ​ടാ​നാ​യി​ല്ല.

ധോണി ഫാക്ടർ

ഇ​ന്ത്യ​ ക​ണ്ട​തി​ല്‍ ഏറ്റവും മി​ക​ച്ചൊ​രു വി​ക്ക​റ്റ് കീ​പ്പ​ര്‍ ബാ​റ്റ്‌​സ്മാ​നാ​യ മ​ഹേ​ന്ദ്ര സിം​ഗ് ധോ​ണി​യു​ടെ അ​വ​സാ​ന ഏ​ക​ദി​ന ക്രി​ക്ക​റ്റ് ലോ​ക​ക​പ്പാ​ണ് ക​ഴി​ഞ്ഞു​പോ​യ​തെ​ന്ന് ക​രു​താം. ഇ​നി​യൊ​രു ലോ​ക​ക​പ്പി​ന് ധോ​ണി​ക്കു ബാ​ല്യ​മു​ണ്ടെ​ന്നു ക​രു​താ​നാ​വി​ല്ല.

2011 ലോ​ക​ക​പ്പി​ല്‍ നാ​യ​ക​നാ​യ ധോ​ണി ഇ​ന്ത്യ​യെ മു​ന്നി​ല്‍നി​ന്ന് കി​രീ​ട​ത്തി​ലേ​ക്കു ന​യി​ച്ച​പ്പോ​ള്‍ ഇ​തി​ഹാ​സം സ​ച്ചി​ന്‍ തെ​ണ്ടു​ല്‍ക്ക​റി​നു ലോ​ക​ക​പ്പോ​ടെ വി​ര​മി​ക്കാ​നു​ള്ള അ​വ​സ​ര​മൊ​രു​ങ്ങി. ത​ന്‍റെ എ​പ്പോ​ഴ​ത്തെ​യും ക്യാ​പ്റ്റ​നാ​ണ് ധോ​ണി​യെ​ന്നു വി​ശേ​ഷി​പ്പി​ക്കു​ന്ന കോ​ഹ്‌ലി​ക്ക്, ധോ​ണി​ക്ക് കി​രീ​ട​ത്തോ​ടെ വി​ര​മി​ക്കാ​ൻ അ​വ​സ​ര​മു​ണ്ടാ​ക്കാ​നാ​യി​ല്ല. എ​ങ്കിലും ധോ​ണി​യു​ടെ പേ​രി​ല്‍ ഇ​ന്ത്യ​ക്കു ര​ണ്ടു ലോ​ക​ക​പ്പു​ക​ള്‍ സ​മ്മാ​നി​ച്ച നാ​യ​ക​നെ​ന്ന പേ​രു​ണ്ടാ​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.