മത്സരം നടത്തിയത് ഓ​​ൾ​​ഡ് ട്രാ​​ഫോ​​ഡി​​ന്‍റെ വ്യോമപാത അ​​ട​​ച്ചശേഷം
Wednesday, July 10, 2019 1:20 AM IST
മാ​​ഞ്ച​​സ്റ്റ​​ർ: ഇ​​ന്ത്യ x ന്യൂ​​സി​​ല​​ൻ​​ഡ് ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റ് സെ​​മി ഫൈ​​ന​​ൽ ഇ​​ന്ന​​ലെ മാ​​ഞ്ച​​സ്റ്റ​​റി​​ലെ ഓ​​ൾ​​ഡ് ട്രാ​​ഫോ​​ഡ് സ്റ്റേ​​ഡി​​യ​​ത്തി​​ൽ ന​​ട​​ന്ന​​ത് എ​​യ​​ർ സ്പേ​​സ് (വ്യോമപാത) അ​​ട​​ച്ച​​ശേ​​ഷം. ഹെ​​ഡ്ഡിം​​ഗ്‌​ലി​​യി​​ൽ ഇ​​ന്ത്യ x ശ്രീ​​ല​​ങ്ക ലീ​​ഗ് മ​​ത്സ​​രം ന​​ട​​ന്ന​​പ്പോ​​ൾ ഇ​​ന്ത്യ വി​​രു​​ദ്ധ ബാ​​ന​​റു​​ക​​ളു​​മാ​​യി സ്വ​​കാ​​ര്യ വി​​മാ​​നം സ്റ്റേ​​ഡി​​യ​​ത്തി​​നു മു​​ക​​ളി​​ലൂ​​ടെ പ​​ല ത​​വ​​ണ പ​​റ​​ന്നി​​രു​​ന്നു. സം​​ഭ​​വ​​ത്തി​​ൽ വ​​ൻ സു​​ര​​ക്ഷാ വീ​​ഴ്ച​​യാ​​ണ് ഉ​​ണ്ടാ​​യി​​രി​​ക്കു​​ന്ന​​തെ​​ന്നാ​​ണ് പൊ​​തു​​വാ​​യ വി​​ല​​യി​​രു​​ത്ത​​ൽ. ഇ​​തേ​​ത്തു​​ട​​ർ​​ന്നാ​​ണ് ഇ​​ന്ന​​ലെ ഓ​​ൾ​​ഡ് ട്രാ​​ഫോ​​ഡി​​ന്‍റെ എ​​യ​​ർ സ്പേ​​സ് അ​​ട​​ച്ച​​ത്.

പ്രാ​​ദേ​​ശി​​ക അ​​ധി​​കാ​​രി​​ക​​ളു​​മാ​​യി സം​​സാ​​രി​​ച്ച​​ശേ​​ഷം ഇം​​ഗ്ലീ​ഷ് ആ​​ൻ​​ഡ് വെ​​യ്ൽ​​സ് ക്രി​​ക്ക​​റ്റ് ബോ​​ർ​​ഡ് (ഇ​​സി​​ബി) ആ​​ണ് എ​​യ​​ർ സ്പേ​​സ് അ​​ട​​യ്ക്കാ​​നു​​ള്ള തീ​​രു​​മാ​​ന​​മെ​​ടു​​ത്ത​​ത്. ഇ​​സി​​ബി ഇ​​ക്കാ​​ര്യം ബി​​സി​​സി​​ഐ​​യെ ധ​​രി​​പ്പി​​ക്കു​​ക​​യും ചെ​​യ്തു.


ആ​​ൾ​​കൂ​​ട്ട ത​​ല്ലി​​ക്കൊ​​ല ഇ​​ന്ത്യ അ​​വ​​സാ​​നി​​പ്പി​​ക്കു​​ക, കാ​​ഷ്മീ​​രി​​ന് നീ​​തി ന​​ല്കു​​ക തു​​ട​​ങ്ങി​​യ ബാ​​ന​​റു​​ക​​ളാ​​യി​​രു​​ന്നു ലീ​​ഡ്സി​​ലെ ഹെ​​ഡ്ഡിം​​ഗ് ലി ​​സ്റ്റേ​​ഡി​​യ​​ത്തി​​നു മു​​ക​​ളി​​ൽ പ​​റ​​ന്ന​​ത്. ഐ​​സി​​സി​​ക്ക് അ​​പ​​മാ​​ന​​മു​​ണ്ടാ​​ക്കു​​ന്ന ഇ​​ത്ത​​രം സം​​ഭ​​വം പാ​​ക്കി​​സ്ഥാ​​ൻ x അ​​ഫ്ഗാ​​നി​​സ്ഥാ​​ൻ മ​​ത്സ​​ര​​ത്തി​​നി​​ട​​യി​​ലും ന​​ട​​ന്നി​​രു​​ന്നു. ബ​​ലൂ​​ചി​​സ്ഥാ​​നു നീ​​തി ന​​ല്കു​​ക എ​​ന്ന ബാ​​ന​​ർ ആ​​യി​​രു​​ന്നു അ​​ന്ന് ഉ​​യ​​ർ​​ന്ന​​ത്. ഹെ​​ഡ്ഡിം​​ഗ്‌​ലി ​സ്റ്റേ​​ഡി​​യ​​ത്തി​​നു പ​​രി​​സ​​ര​​ത്താ​​യി​​രു​​ന്നു ബാ​​ന​​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.