കോ​​പ്പ ക്വാ​​ർ​​ട്ട​​ർ തെ​​ളി​​ഞ്ഞു
കോ​​പ്പ ക്വാ​​ർ​​ട്ട​​ർ തെ​​ളി​​ഞ്ഞു
Wednesday, June 26, 2019 12:05 AM IST
സാ​​വോ പോ​​ളോ: കോ​​പ്പ അ​​മേ​​രി​​ക്ക ഫു​​ട്ബോ​​ൾ ക്വാ​​ർ​​ട്ട​​ർ ഫൈ​​ന​​ൽ ചി​​ത്രം തെ​​ളി​​ഞ്ഞു. ഗ്രൂ​​പ്പ് സി​​യി​​ലെ അ​​വ​​സാ​​ന മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ഉ​​റു​​ഗ്വെ 1-0ന് ​​നി​​ല​​വി​​ലെ ചാ​​ന്പ്യ​ന്മാ​​രാ​​യ ചി​​ലി​​യെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തു​​ക​​യും ഇ​​ക്വ​​ഡോ​​റും ജ​​പ്പാ​​നും 1-1 സ​​മ​​നി​​ല​​യി​​ൽ പി​​രി​​യു​​ക​​യും ചെ​​യ്ത​​തോ​​ടെ​​യാ​​ണി​​ത്. ജ​​യി​​ച്ചാ​​ൽ മി​​ക​​ച്ച മൂ​​ന്നാം സ്ഥാ​​ന​​ക്കാ​​രാ​​യി ക്വാ​​ർ​​ട്ട​​റി​​ൽ ക​​ട​​ക്കാ​​മെ​​ന്ന അ​​നു​​കൂ​​ല സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ക​​ളി​​ക്കാ​​നി​​റ​​ങ്ങി​​യ ജ​​പ്പാ​​ൻ സ​​മ​​നി​​ല​​യി​​ൽ കു​​രു​​ങ്ങി പു​​റ​​ത്താ​​യി. അ​​തോ​​ടെ ഗ്രൂ​​പ്പ് ചാ​​ന്പ്യ​ന്മാ​രാ​​യി ഉ​​റു​​ഗ്വെ​​യും ര​​ണ്ടാം സ്ഥാ​​ന​​ക്കാ​​രാ​​യി ചി​​ലി​​യും ക്വാ​​ർ​​ട്ട​​റി​​ലേ​​ക്കു മു​​ന്നേ​​റി.


82-ാം മി​​നി​​റ്റി​​ൽ എ​​ഡി​​സ​​ണ്‍ ക​​വാ​​നി​​യാ​​ണ് ചി​​ലി​​ക്കെ​​തി​​രേ ഉ​​റു​​ഗ്വെ​​യു​​ടെ ജ​​യം കു​​റി​​ച്ച ഗോ​​ൾ നേ​​ടി​​യ​​ത്.
മി​​ക​​ച്ച മൂ​​ന്നാം സ്ഥാ​​ന​​ക്കാ​​രാ​​യി ഗ്രൂ​​പ്പ് എ​​യി​​ൽ​​നി​​ന്ന് പെ​​റു​​വും (നാ​​ല് പോ​​യി​​ന്‍റ്) ഗ്രൂ​​പ്പ് ബി​​യി​​ൽ​​നി​​ന്ന് പ​​രാ​​ഗ്വെ​​യും (ര​​ണ്ട് പോ​​യി​​ന്‍റ്) ക്വാ​​ർ​​ട്ട​​റി​​ൽ ക​​ട​​ന്നു. ഗ്രൂ​​പ്പ് സി​​യി​​ൽ മൂ​​ന്നാം സ്ഥാ​​ന​​ക്കാ​​രാ​​യ ജ​​പ്പാ​​നും ര​​ണ്ട് പോ​​യി​​ന്‍റ് ആ​​യി​​രു​​ന്നെ​​ങ്കി​​ലും ഗോ​​ൾ വ്യ​​ത്യാ​​സ​​ത്തി​​ൽ പ​​രാ​​ഗ്വെ​​യ്ക്കാ​​യി​​രു​​ന്നു മു​​ൻ​​തൂ​​ക്കം.
വെ​​ള്ളി​​യാ​​ഴ്ച മു​​ത​​ൽ ക്വാ​​ർ​​ട്ട​​ർ പോ​​രാ​​ട്ട​​ങ്ങ​​ൾ തു​​ട​​ങ്ങും. ആ​​ദ്യ ക്വാ​​ർ​​ട്ട​​റി​​ൽ ആ​​തി​​ഥേ​​യ​​രാ​​യ ബ്ര​​സീ​​ൽ പ​​രാ​​ഗ്വെ​​യെ നേ​​രി​​ടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.