അ​ര്‍ജ​ന്‍റീ​ന ക്വാർട്ടറിൽ
അ​ര്‍ജ​ന്‍റീ​ന ക്വാർട്ടറിൽ
Tuesday, June 25, 2019 12:20 AM IST
സാ​വോ പോ​ളോ: സെ​ര്‍ജി​യോ അ​ഗ്വേ​റോ​യും ലൗ​താ​രോ മാ​ര്‍ട്ടി​ന​സും നേ​ടി​യ ഗോ​ളു​ക​ളി​ല്‍ അ​ര്‍ജ​ന്‍റീ​ന 2-0ന് ​ഖ​ത്ത​റി​നെ തോ​ല്‍പ്പി​ച്ച് കോ​പ്പ അ​മേ​രി​ക്ക ഫു​ട്‌​ബോ​ള്‍ ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ലി​ല്‍. ഗ്രൂ​പ്പ് ബി​യി​ല്‍നി​ന്നു ക്വാ​ര്‍ട്ട​റി​ലെ​ത്താ​ന്‍ വി​ജ​യം ആ​വ​ശ്യ​മാ​യ മ​ത്സ​ര​ത്തി​ന്‍റെ നാ​ലാം മി​നി​റ്റി​ല്‍ ത​ന്നെ അ​ര്‍ജ​ന്‍റീ​ന​യ്ക്കു ഗോ​ള്‍ നേ​ടാ​നാ​യി.

ആ​ദ്യ ഇ​രു​പ​തു മി​നി​റ്റി​നു​ള്ളി​ല്‍ത​ന്നെ ര​ണ്ടു ത​വ​ണ അ​ഗ്വേ​റോ​യ്ക്കു ല​ഭി​ച്ച അ​വ​സ​ര​ങ്ങ​ള്‍ ഗോ​ള്‍കീ​പ്പ​ര്‍ സാ​ദ് അ​ല്‍ ഷീ​ബ് ര​ക്ഷ​പ്പെ​ടു​ത്തി. 82-ാം മി​നി​റ്റി​ല്‍ അ​ര്‍ജ​ന്‍റീ​ന​യ്ക്ക് ആ​ശ്വാ​സ​മാ​യി അ​ഗ്വേ​റോ വി​ജ​യം ഉ​റ​പ്പി​ച്ച ഗോ​ള്‍ നേ​ടി.


ഗ്രൂ​പ്പി​ലെ മ​റ്റൊ​രു മ​ത്സ​ര​ത്തി​ല്‍ കൊ​ളം​ബി​യ 1-0ന് ​പ​രാ​ഗ്വെ​യെ തോ​ല്‍പ്പി​ച്ചു. ഒ​മ്പ​ത് പോ​യി​ന്‍റു​മാ​യി കൊ​ളം​ബി​യ ഗ്രൂ​പ്പ് ജേ​താ​ക്ക​ളാ​യ​പ്പോ​ള്‍ അ​ര്‍ജ​ന്‍റീ​ന ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.