ചി​​ലി നോ​​ക്കൗ​​ട്ടി​​ൽ
ചി​​ലി നോ​​ക്കൗ​​ട്ടി​​ൽ
Sunday, June 23, 2019 12:14 AM IST
സാ​​ൽ​​വ​​ദോ​​ർ: കോ​​പ്പ അ​​മേ​​രി​​ക്ക ഫു​​ട്ബോ​​ളി​​ൽ നി​​ല​​വി​​ലെ ചാ​​ന്പ്യ​ന്മാ​​രാ​​യ ചി​​ലി നോ​​ക്കൗ​​ട്ടി​​ൽ. ഗ്രൂ​​പ്പ് സി​​യി​​ൽ ര​​ണ്ടാം ജ​​യം നേ​​ടി​​യ​​തോ​​ടെ​​യാ​​ണ് ചി​​ലി നോ​​ക്കൗ​​ട്ട് ഉ​​റ​​പ്പി​​ച്ച​​ത്. ര​​ണ്ടാം മ​​ത്സ​​ര​​ത്തി​​ൽ ഇ​​ക്വ​​ഡോ​​റി​​നെ ഒ​​ന്നി​​നെ​​തി​​രേ ര​​ണ്ട് ഗോ​​ളി​​ന് ചി​​ലി പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി.

ചി​​ലി​​ക്കാ​​യി ഹൊ​​സെ പെ​​ഡ്രോ ഫ്വെ​​ൻ​​സ​​ലി​​ഡ (എ​​ട്ടാം മി​​നി​​റ്റ്), അ​​ല​​ക്സി​​സ് സാ​​ഞ്ച​​സ് (51-ാം മി​​നി​​റ്റ്) എ​​ന്നി​​വ​​രാ​​ണ് ചി​​ലി​​യു​​ടെ ഗോ​​ൾ നേ​​ട്ട​​ക്കാ​​ർ. പ​​രി​​ക്ക് വ​​ക​​വ​​യ്ക്കാ​​തെ​​യാ​​ണ് സാ​​ഞ്ച​​സ് ചി​​ലി​​യു​​ടെ വി​​ജ​​യ​​ഗോ​​ൾ നേ​​ടി​​യ​​ത്. എ​​ന്ന​​ർ വ​​ല​​ൻ​​സി​​യ (26-ാം മി​​നി​​റ്റ്) പെ​​ന​​ൽ​​റ്റി​​യി​​ലൂ​​ടെ ഇ​​ക്വ​​ഡോ​​റി​​ന്‍റെ ഗോ​​ൾ സ്വ​​ന്ത​​മാ​​ക്കി.


ഗ്രൂ​​പ്പി​​ൽ ര​​ണ്ട് ജ​​യ​​ത്തി​​ലൂ​​ടെ ചി​​ലി​​ക്ക് ആ​​റ് പോ​​യി​​ന്‍റു​​ണ്ട്. ഇ​​ത്ര​​യും മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് ഉ​​റു​​ഗ്വെ​​യ്ക്ക് നാ​​ല് പോ​​യി​​ന്‍റാ​​ണു​​ള്ള​​ത്. ഗ്രൂ​​പ്പി​​ലെ ആ​​ദ്യ ര​​ണ്ട് സ്ഥാ​​ന​​ക്കാ​​ർ ക്വാ​​ർ​​ട്ട​​റി​​ലേ​​ക്ക് മു​​ന്നേ​​റും. മി​​ക​​ച്ച മൂ​​ന്നാം സ്ഥാ​​ന​​ക്കാ​​ർ​​ക്കും നോ​​ക്കൗ​​ട്ട് പ്ര​​വേ​​ശ​​നം സാ​​ധ്യ​​മാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.