ഉറുഗ്വെയ്ക്ക് ജാപ്പനീസ് ഷോക്ക്
ഉറുഗ്വെയ്ക്ക് ജാപ്പനീസ് ഷോക്ക്
Saturday, June 22, 2019 2:52 AM IST
പോ​ര്‍ട്ടോ അ​ലെ​ഗ്രെ: കോ​പ്പ അ​മേ​രി​ക്ക ഫു​ട്‌​ബോ​ളി​ല്‍ വ​മ്പ​ന്മാ​ര്‍ക്കു സ​മ​നി​ല കെ​ണി​ക​ള്‍. ബ്ര​സീ​ലും അ​ര്‍ജ​ന്‍റീ​ന​യും സ​മ​നി​ല വ​ഴ​ങ്ങി​യ​ശേ​ഷം ഉ​റു​ഗ്വെ​യും സ​മ​നി​ല വ​ഴ​ങ്ങി. ഗ്രൂ​പ്പ് സി​യി​ല്‍ ര​ണ്ടു ത​വ​ണ പി​ന്നി​ല്‍നി​ന്ന ഉ​റു​ഗ്വെ ജ​പ്പാ​നു​മാ​യി 2-2ന്‍റെ ​സ​മ​നി​ല​യി​ല്‍ പി​രി​യു​ക​യാ​യി​രു​ന്നു.

തു​ട​ക്ക​ത്തി​ല്‍ ഉ​റു​ഗ്വെ​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് മി​ക​ച്ച നീ​ക്ക​ങ്ങ​ള്‍ വ​ന്നു. എ​ന്നാ​ല്‍, 25-ാം മി​നി​റ്റി​ല്‍ കോ​ജി മി​യോ​ഷി ജ​പ്പാ​നെ മു​ന്നി​ലെ​ത്തി​ച്ചു. ഏ​ഴു മി​നി​റ്റ് ക​ഴി​ഞ്ഞ് ലൂ​യി​സ് സു​വാ​ര​സ് പെ​ന​ല്‍റ്റി വ​ല​യി​ലാ​ക്കി ഉ​റു​ഗ്വെ​യ്ക്കു സ​മ​നി​ല ന​ല്കി. 59-ാം മി​നി​റ്റി​ല്‍ മി​യോ​ഷി ജ​പ്പാ​നെ വീ​ണ്ടും മു​ന്നി​ലെ​ത്തി​ച്ചു. ഏ​ഴു മി​നി​റ്റി​നു​ശേ​ഷം ഗി​മി​നെ​സി​ന്‍റെ ഹെ​ഡ​റി​ല്‍ ഉ​റു​ഗ്വെ ര​ക്ഷ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.