അര്‍ജന്‍റീന രക്ഷപ്പെട്ടു
അര്‍ജന്‍റീന രക്ഷപ്പെട്ടു
Friday, June 21, 2019 12:27 AM IST
ബൊ​ലെ ഹൊ​റി​സോ​ന്‍റെ: കോ​പ്പ അ​മേ​രി​ക്ക ഫു​ട്‌​ബോ​ളി​ല്‍ ജ​യം ക​ണ്ടെ​ത്താ​നാ​വാ​തെ അ​ര്‍ജ​ന്‍റീ​ന. ആ​ദ്യ മ​ത്സ​ര​ത്തി​ലെ തോ​ല്‍വി​യി​ല്‍നി​ന്നു മു​ക്ത​രാ​കാ​ത്ത അ​ര്‍ജ​ന്‍റീ​ന പ​രാ​ഗ്വെ​യു​മാ​യി 1-1ന് ​സ​മ​നി​ല വ​ഴ​ങ്ങി. ഇ​നി ഗ്രൂ​പ്പ് ബി​യി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ല്‍ ജ​യി​ച്ചാ​ല്‍ മാ​ത്ര​മേ ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ല്‍ കാ​ണാ​നാ​വൂ എ​ന്ന അ​വ​സ്ഥ​യാ​യി ല​യ​ണ​ല്‍ മെ​സി​ക്കും കൂ​ട്ട​ര്‍ക്കും. നാ​ലാം സ്ഥാ​ന​ത്താ​ണ് അ​ര്‍ജ​ന്‍റീ​ന. ഗ്രൂ​പ്പി​ലെ മ​റ്റൊ​രു മ​ത്സ​ര​ത്തി​ല്‍ കൊ​ളം​ബി​യ 1-0ന് ​ഖ​ത്ത​റി​നെ തോ​ല്‍പ്പി​ച്ച് ക്വാ​ര്‍ട്ട​റി​ലെ​ത്തി. പോ​യി​ന്‍റ് പ​ട്ടി​ക​യി​ല്‍ കൊ​ളം​ബി​യ ആ​റു പോ​യി​ന്‍റു​മാ​യി ഒ​ന്നാം സ്ഥാ​ന​ത്തും ര​ണ്ടു പോ​യി​ന്‍റു​മാ​യി പ​രാ​ഗ്വെ ര​ണ്ടാ​മ​തു​മാ​ണ്.


പി​ന്നി​ല്‍നി​ന്ന​ശേ​ഷ​മാ​ണ് അ​ര്‍ജ​ന്‍റീ​ന സ​മ​നി​ല​യു​മാ​യി ര​ക്ഷ​പ്പെ​ട്ട​ത്. 57-ാം മി​നി​റ്റി​ല്‍ മെ​സി​യു​ടെ പെ​ന​ല്‍റ്റി​യിലാ​ണ് അ​ര്‍ജ​ന്‍റീ​ന​യു​ടെ സ​മ​നി​ല. പ​രാ​ഗ്വെ​യു​ടെ ഇ​വാ​ന്‍ പെ​രി​സി​ന്‍റെ കൈ​യി​ല്‍ പ​ന്ത് ത​ട്ടി. ഇ​തി​നെ​തി​രേ ക​ള​ത്തി​ല്‍ അ​പ്പീ​ലൊ​ന്നു​മു​ണ്ടാ​യി​ല്ല. എ​ന്നാ​ല്‍, വി​എ​ആ​ര്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

37-ാം മി​നി​റ്റി​ല്‍ റി​ച്ചാ​ര്‍ഡ് സാ​ഞ്ച​സാ​ണ് പ​രാ​ഗ്വെ​യെ മു​ന്നി​ലെ​ത്തി​ച്ച​ത്. ക​ളി​തീ​രാ​ന്‍ അ​ഞ്ചു മി​നി​റ്റു​ള്ള​പ്പോ​ള്‍ ഡു​വാ​ന്‍ സ​പാ​റ്റ​യു​ടെ ഗോ​ളി​ലാ​ണ് കൊ​ളം​ബി​യ​യു​ടെ ജ​യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.