ഉ​റു​ഗ്വെ​യ്ക്കു ത​ക​ര്‍പ്പ​ന്‍ ജ​യം; ഖ​ത്ത​റി​നു സ​മ​നി​ല
ഉ​റു​ഗ്വെ​യ്ക്കു ത​ക​ര്‍പ്പ​ന്‍ ജ​യം; ഖ​ത്ത​റി​നു സ​മ​നി​ല
Tuesday, June 18, 2019 12:49 AM IST
ബൊ​ലൊ ഹൊ​റി​സോ​ന്‍റെ: ലൂ​യി​സ് സു​വാ​ര​സും എ​ഡി​ന്‍സ​ണ്‍ ക​വാ​നി​യും ഗോ​ള്‍ ക​ണ്ടെ​ത്തി​യ മ​ത്സ​ര​ത്തി​ല്‍ ഉ​റു​ഗ്വെ​യ്ക്കു ജ​യം. കോ​പ്പ അ​മേ​രി​ക്ക ഫു​ട്‌​ബോ​ളി​ലെ ഗ്രൂ​പ്പ് സി​യി​ല്‍ ഉ​റു​ഗ്വെ എ​തി​രി​ല്ലാ​ത്ത നാ​ലു ഗോ​ളി​ന് പ​ത്തു​പേ​രു​മാ​യി മ​ത്സ​രം പൂ​ര്‍ത്തി​യാ​ക്കി​യ ഇ​ക്വ​ഡോ​റി​നെ തോ​ല്‍പ്പി​ച്ചു.

ആ​റാം മി​നി​റ്റി​ല്‍ ഉ​റു​ഗ്വെ​യെ നി​ക്കോ​ള​സ് ലൊ​ഡേ​റി​യോ മു​ന്നി​ലെ​ത്തി​ച്ചു. 33-ാം മി​നി​റ്റി​ല്‍ ക​വാ​നി ബൈ​സി​ക്കി​ള്‍ കി​ക്കി​ലൂ​ടെ ഉ​റു​ഗ്വെ​യു​ടെ ര​ണ്ടാം ഗോ​ള്‍ നേ​ടി. ഇ​ട​വേ​ള​യ്ക്കു പി​രി​യും മു​മ്പ് സു​വാ​ര​സ് ഉ​റു​ഗ്വെ​യു​ടെ ലീ​ഡ് ഉ​യ​ര്‍ത്തി. 78-ാം മി​നി​റ്റി​ല്‍ അ​ര്‍തു​റോ മി​ന​യു​ടെ സെ​ല്‍ഫ് ഗോ​ള്‍ ഉ​റു​ഗ്വെ​യ്ക്കു നാ​ലാ​മ​ത്തെ ഗോ​ള്‍ ന​ല്കി.

ഗ്രൂ​പ്പ് ബി​യി​ല്‍ ര​ണ്ടു ഗോ​ളി​നു പി​ന്നി​ല്‍നി​ന്ന ഖ​ത്ത​ര്‍ ര​ണ്ടു ഗോ​ള്‍ തി​രി​ച്ച​ടി​ച്ച് പ​രാ​ഗ്വെ​യു​മാ​യി 2-2ന് ​സ​മ​നി​ല​യി​ല്‍ പി​രി​ഞ്ഞു. ആ​ദ്യ​മാ​യി കോ​പ്പ അ​മേ​രി​ക്ക ടൂ​ര്‍ണ​മെ​ന്‍റി​ലെ​ത്തി​യ ഖ​ത്ത​ര്‍ തോ​ല്‍വി​യി​ലേ​ക്കെ​ന്നു ക​രു​തി​യ​പ്പോ​ള്‍ 77-ാം മി​നി​റ്റി​ലെ യു​വ​ന്‍ റോ​ഡ്രി​ഗോ റോ​ഹ​സി​ന്‍റെ സെ​ല്‍ഫ് ഗോ​ളാ​ണ് ഏ​ഷ്യ​ന്‍ ചാ​മ്പ്യ​ന്മാ​ര്‍ക്കു സ​മ​നി​ല ന​ല്‍കി​യ​ത്. നാ​ലാം മി​നി​റ്റി​ല്‍ ഓ​സ്‌​ക​ര്‍ കാ​ര്‍ഡോ​സോ പെ​ന​ല്‍റ്റി​യി​ലൂ​ടെ പ​രാ​ഗ്വെ​യെ മു​ന്നി​ലെ​ത്തി​ച്ചു. 56-ാം മി​നി​റ്റി​ല്‍ ഡെ​ര്‍ലി​സ് ഗോ​ണ്‍സാ​ല​സ് ലീ​ഡ് ഉ​യ​ര്‍ത്തി. കീ​ഴ​ട​ങ്ങാ​ന്‍ ത​യാ​റാ​കാ​തി​രു​ന്ന ഖ​ത്ത​റി​നാ​യി 68-ാം മി​നി​റ്റി​ല്‍ അ​ല്‍മോ​സ് അ​ലി ഒ​രു ഗോ​ള്‍ മ​ട​ക്കി. അ​ടു​ത്ത​ത് സെ​ല്‍ഫ് ഗോ​ളും വ​ന്ന​തോ​ടെ സ​മ​നി​ല​യും പി​റ​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.