കോ​​ഹ്‌​ലി​​യെ ക​​ണ്ടുപ​​ഠി​​ക്കു​​ന്ന അ​​സം
കോ​​ഹ്‌​ലി​​യെ  ക​​ണ്ടുപ​​ഠി​​ക്കു​​ന്ന അ​​സം
Sunday, June 16, 2019 12:59 AM IST
ല​​ണ്ട​​ൻ: വി​​രാ​​ട് കോ​​ഹ്‌​ലി ​ബാ​​റ്റ് ചെ​​യ്യു​​ന്ന​​തി​​ന്‍റെ വീ​​ഡി​​യോ​​ക​​ൾ ക​​ണ്ട് ബാ​​റ്റിം​​ഗ് പ​​ഠി​​ക്കു​​ന്ന ഒ​​രു താ​​രം പാ​​ക് ടീ​​മി​​ലു​​ണ്ട്, ഇ​​രു​​പ​​ത്തി​​നാ​​ലു​​കാ​​ര​​നാ​​യ മു​​ഹ​​മ്മ​​ദ് ബാ​​ബ​​ർ അ​​സം. ത​​ന്‍റെ റോ​​ൾ മോ​​ഡ​​ൽ ഇ​​ന്ത്യ​​ൻ ക്യാ​​പ്റ്റ​​ൻ വി​​രാ​​ട് കോ​​ഹ്‌​ലി​​യാ​​ണെ​​ന്ന് അ​​സം വ്യ​​ക്ത​​മാ​​ക്കി​​യി​​ട്ടു​​മു​​ണ്ട്. പാ​​ക് ടീ​​മി​​ലെ കോ​​ഹ്‌ലി​​യെ​​ന്നാ​​ണ് അ​​സം അ​​റി​​യ​​പ്പെ​​ടു​​ന്ന​​തു​​പോ​​ലും. ലോ​​ക​​ക​​പ്പി​​ൽ മൂ​​ന്ന് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് അ​​സം 115 റ​​ണ്‍​സ് നേ​​ടി​​യി​​ട്ടു​​ണ്ട്. ഇം​​ഗ്ല​ണ്ടി​​നെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ മ​​ത്സ​​ര​​ത്തി​​ൽ താ​​രം 63 റ​​ണ്‍​സ് നേ​​ടി​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.