പ​​രി​​ക്കി​​നി​​ട​​യി​​ലും ധ​​വാ​​ൻ ജിമ്മിൽ
പ​​രി​​ക്കി​​നി​​ട​​യി​​ലും ധ​​വാ​​ൻ ജിമ്മിൽ
Friday, June 14, 2019 11:41 PM IST
ല​​ണ്ട​​ൻ: ഓ​​സ്ട്രേ​​ലി​​യ​​യ്ക്കെ​​തി​​രാ​​യ ലോ​​ക​​ക​​പ്പ് ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റ് മ​​ത്സ​​ര​​ത്തി​​നി​​ടെ ഇ​​ട​​തു ത​​ള്ളവി​​ര​​ലി​​നു പ​​രി​​ക്കേ​​റ്റ ഇ​​ന്ത്യ​​ൻ ഓ​​പ്പ​​ണ​​ർ ശി​​ഖ​​ർ ധ​​വാ​​ൻ വി​​ശ്ര​​മ​​ത്തി​​നി​​ട​​യി​​ലും ജി​​മ്മി​​ൽ വ​​ർ​​ക്കൗ​​ണ്ട് ന​​ട​​ത്തി. ഇ​​ട​​തു ത​​ള്ള​​വി​​ര​​ലി​​ൽ നേ​​രി​​യ പൊ​​ട്ട​​ലു​​ള്ള​​തി​​നെ​​ത്തു​​ട​​ർ​​ന്ന് ര​​ണ്ട് ആ​​ഴ്ച​​യെ​​ങ്കി​​ലും ധ​​വാ​​നു വി​​ശ്ര​​മം വേ​​ണ്ടി​​വ​​രു​​മെ​​ന്നാ​​ണ് ടീം ​​വൃ​​ത്ത​​ങ്ങ​​ളി​​ൽ​​നി​​ന്നു​​ള്ള സൂ​​ച​​ന. ജി​​മ്മി​​ൽ വ​​ർ​​ക്കൗ​​ട്ട് ചെ​​യ്യു​​ന്ന വീ​​ഡി​​യോ ധ​​വാ​​ൻ ത​​ന്‍റെ ട്വി​​റ്റ​​ർ അ​​ക്കൗ​​ണ്ടി​​ൽ പ​​ങ്കു​​വ​​ച്ചു.


അ​​തേ​​സ​​മ​​യം, ടീ​​മി​​ൽ തി​​രി​​ച്ചെ​​ത്തി​​യാ​​ലും ഫീ​​ൽ​​ഡ് ചെ​​യ്യാ​​ൻ ധ​​വാ​​ന് ബു​​ദ്ധി​​മു​​ട്ടാ​​യി​​രി​​ക്കു​​മെ​​ന്നാ​​ണ് ഇ​​ന്ത്യ​​യു​​ടെ ഫീ​​ൽ​​ഡിം​​ഗ് പ​​രി​​ശീ​​ല​​ക​​ൻ ആ​​ർ. ശ്രീ​​ധ​​ർ പ​​റ​​ഞ്ഞു. ഫീ​​ൽ​​ഡി​​ൽ പ​​ന്തെ​​റി​​യു​​ന്ന​​തി​​ന് ധ​​വാ​​ന് പ്ര​​ശ്ന​​മു​​ണ്ടാ​​കി​​ല്ല. പ​​ക്ഷേ, പ​​ന്ത് പി​​ടി​​ക്കാ​​ൻ പ്ര​​യാ​​സ​​മു​​ണ്ടാ​​കും. പ്ര​​ത്യേ​​കി​​ച്ചും ധ​​വാ​​ൻ സ്ലി​​പ്പ് ഫീ​​ൽ​​ഡ​​ർ ആ​​യ​​തി​​നാ​​ൽ- ശ്രീധർ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.