100ൽ വലൻസിയ മധുരം
Monday, May 27, 2019 12:12 AM IST
സെ​വി​യ്യ: ക്ല​ബ്ബി​ന്‍റെ നൂ​റാം വാ​ര്‍ഷി​കത്തി​ൽ വ​ല​ന്‍സി​യ​യ്ക്ക് കി​രീ​ടം. കോ​പ്പ ഡെ​ല്‍ റേ ​ഫു​ട്‌​ബോ​ളി​ല്‍ തു​ട​ര്‍ച്ച​യാ​യ അ​ഞ്ചാം കി​രീ​ടം തേ​ടി​യെ​ത്തി​യ ബാ​ഴ്‌​സ​ലോ​ണ​യെ ഫൈ​ന​ലി​ല്‍ 2-1ന് ​ത​ക​ര്‍ത്ത് വ​ല​ന്‍സി​യ ക​പ്പു​യ​ര്‍ത്തി. ഈ ​സീ​സ​ണി​ല്‍ ര​ണ്ട് കി​രീ​ട​മെ​ന്ന ബാ​ഴ്‌​സ​ലോ​ണ​യു​ടെ മോ​ഹ​ത്തെ​യാ​ണ് വ​ല​ന്‍സി​യ ത​ല്ലി​ക്കെ​ടു​ത്തി​യ​ത്. 2008ലെ ​കോ​പ്പ ഡെ​ല്‍ റേ ​നേ​ടി​യ​ശേ​ഷം വ​ല​ന്‍സി​യ സ്വ​ന്ത​മാ​ക്കു​ന്ന ഒ​രു പ്ര​ധാ​ന ട്രോ​ഫി​യാ​ണ്.

കെ​വി​ന്‍ ഗെ​മെ​യ്‌​റോ​യും റോ​ഡ്രി​ഗോ മൊ​റേ​നോ​യും ആ​ദ്യ പ​കു​തി​യി​ല്‍ നേ​ടി​യ ഗോ​ളു​ക​ള്‍ ഫൈ​ന​ല്‍ മ​ത്സ​രം ന​ട​ന്ന ബെ​നി​റ്റോ വി​യ്യാ​മാ​രി​ന്‍ സ്‌​റ്റേ​ഡി​യ​ത്തി​ല്‍ വ​ല​ന്‍സി​യ​യ്ക്ക് ആ​ധി​പ​ത്യം ന​ല്‍കി.

30 ത​വ​ണ കോ​പ്പ ഡെ​ല്‍ റേ ​ചാ​മ്പ്യ​ന്മാ​രാ​യ ബാ​ഴ്‌​സ​ലോ​ണ ലൂ​യി സു​വാ​ര​സ്, ഒ​സാ​മെ​ന്‍ ഡെം​ബ​ലെ എ​ന്നി​വ​രി​ല്ലാ​തെ​യാ​ണ് ഇ​റ​ങ്ങി​യ​ത്. ഇ​വ​രി​ല്ലാ​ത്ത​ത് ബാ​ഴ്‌​സ​ലോ​ണ​യു​ടെ ആ​ക്ര​മ​ണ​ത്തെ ബാ​ധി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ല്‍ ല​യ​ണ​ല്‍ മെ​സി ക്ലോ​സ് റേ​ഞ്ചി​ല്‍നി​ന്ന് ഒ​രു ഗോ​ള്‍ മ​ട​ക്കി.


ചാ​മ്പ്യ​ന്‍സ് ലീ​ഗ് സെ​മി ഫൈ​ന​ലി​ന്‍റെ ര​ണ്ടാം പാ​ദ​ത്തി​ല്‍ ലി​വ​ര്‍പൂ​ളി​ല്‍നി​ന്നേ​റ്റ നാ​ണം​കെ​ട്ട തോ​ല്‍വിക്കു പ​ക​രം കോ​പ്പ ഡെ​ല്‍ റേ​യി​ലെ കി​രീ​ടം​കൊ​ണ്ട് ആ​ശ്വാ​സം നേ​ടാ​മെ​ന്ന മോ​ഹ​ത്തി​ലാ​യി​രു​ന്നു ബാ​ഴ്‌​സ. ഈ ​കി​രീ​ടം നേ​ടി​യി​രു​ന്നെ​ങ്കി​ല്‍ ക​റ്റാ​ല​ന്‍ ക്ല​ബ്ബി​ന്‍റെ ച​രി​ത്ര​ത്തി​ലെ ഒ​മ്പ​താ​മ​ത്തെ ആ​ഭ്യ​ന്ത​ര ഇ​ര​ട്ട​ക്കി​രീ​ട നേ​ട്ട​മാ​കു​മാ​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.