ഇ​​ന്ത്യ​​യെ പാ​​ക്കി​​സ്ഥാ​​ൻ കീ​​ഴ​​ട​​ക്കും: ഇ​​ൻ​​സ​​മാം
ഇ​​ന്ത്യ​​യെ പാ​​ക്കി​​സ്ഥാ​​ൻ കീ​​ഴ​​ട​​ക്കും: ഇ​​ൻ​​സ​​മാം
Monday, May 27, 2019 12:12 AM IST
ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റ് ലോ​​ക​​ക​​പ്പി​​ൽ ഇ​​ത്ത​​വ​​ണ ഇ​​ന്ത്യ​​യെ പാ​​ക്കി​​സ്ഥാ​​ൻ കീ​​ഴ​​ട​​ക്കു​​മെ​​ന്ന് പാ​​ക് മു​​ൻ താ​​ര​​വും ചീ​​ഫ് സെ​​ല​​ക്ട​​റു​​മാ​​യ ഇ​​ൻ​​സ​​മാം ഉ​​ൾ ഹ​​ഖ്. ജൂ​​ണ്‍ 16നാ​​ണ് ലോ​​ക​​ക​​പ്പി​​ൽ ഇ​​ന്ത്യ-​​പാ​​ക് പോ​​രാ​​ട്ടം. ലോ​​ക​​ക​​പ്പ് വേ​​ദി​​യി​​ൽ ഇ​​തു​​വ​​രെ ഇ​​ന്ത്യ​​യെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്താ​​ൻ പാ​​ക്കി​​സ്ഥാ​​നു സാ​​ധി​​ച്ചി​​ട്ടി​​ല്ല. ആ​​റ് ത​​വ​​ണ ചി​​ര​​വൈ​​രി​​ക​​ൾ ത​​മ്മി​​ൽ കൊ​​ന്പു​​കോ​​ർ​​ത്ത​​തി​​ൽ ആ​​റി​​ലും ഇ​​ന്ത്യ വെ​​ന്നി​​ക്കൊ​​ടി പാ​​റി​​ച്ചു.

ഇ​​ന്ത്യ-​​പാ​​ക് പോ​​രാ​​ട്ടം ആ​​ളു​​ക​​ൾ ഗൗ​​ര​​വ​​ത്തോ​​ടെ​​യാ​​ണ് കാ​​ണു​​ന്ന​​ത്. ലോ​​ക​​ക​​പ്പ് ഇ​​ന്ത്യ​​ക്കെ​​തി​​രാ​​യ ഒ​​രു മ​​ത്സ​​രം മാ​​ത്ര​​മ​​ല്ല. ഇ​​ത്ത​​വ​​ണ ഇ​​ന്ത്യ​​യെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്താ​​നു​​ള്ള ക​​രു​​ത്ത് പാ​​ക്കി​​സ്ഥാ​​നു​​ണ്ട് - ഇ​​ൻ​​സ​​മാം പ​​റ​​ഞ്ഞു.


തു​​ട​​ർ​​ച്ച​​യാ​​യ 10 ഏ​​ക​​ദി​​ന തോ​​ൽ​​വി​​ക്കു​​ശേ​​ഷ​​മാ​​ണ് പാ​​ക്കി​​സ്ഥാ​​ൻ ലോ​​ക​​ക​​പ്പി​​നെ​​ത്തു​​ന്ന​​ത്. ലോ​​ക​​ക​​പ്പ് സ​​ന്നാ​​ഹ മ​​ത്സ​​ര​​ത്തി​​ൽ അ​​ഫ്ഗാ​​നി​​സ്ഥാ​​നോ​​ടും പാ​​ക്കി​​സ്ഥാ​​ൻ പ​​രാ​​ജ​​യ​​പ്പെ​​ട്ടി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.