അ​​ട്ടി​​മ​​റി​​ത്തു​​ട​​ക്കം; കെ​​ർ​​ബ​​ർ ആ​​ദ്യ റൗ​​ണ്ടി​​ൽ പു​​റ​​ത്ത്
Monday, May 27, 2019 12:12 AM IST
പാ​​രീ​​സ്: ഫ്ര​​ഞ്ച് ഓ​​പ്പ​​ണ്‍ ടെ​​ന്നീ​​സി​​ൽ അ​​ട്ടി​​മ​​റി​​യോ​​ടെ തു​​ട​​ക്കം. വ​​നി​​താ സിം​​ഗി​​ൾ​​സി​​ൽ അ​​ഞ്ചാം സീ​​ഡാ​​യ ജ​​ർ​​മ​​നി​​യു​​ടെ ആം​​ഗ​​ലി​​ക് കെ​​ർ​​ബ​​റി​​നെ അ​​ട്ടി​​മ​​റി​​ച്ച് റ​​ഷ്യ​​യു​​ടെ കൗ​​മാ​​ര താ​​രം അ​​ന​​സ്തേ​​ഷ്യ പൊ​​റ്റ​​പോ​​വ ര​​ണ്ടാം റൗ​​ണ്ടി​​ൽ ക​​ട​​ന്നു. വിം​​ബി​​ൾ​​ഡ​​ൻ ചാ​​ന്പ്യ​​നാ​​യ കെ​​ർ​​ബ​​റി​​നെ നേ​​രി​​ട്ടു​​ള്ള സെ​​റ്റു​​ക​​ൾ​​ക്കാ​​യ​​ണ് പ​​തി​​നെ​​ട്ടു​​കാ​​രി​​യാ​​യ പൊ​​റ്റ​​പോ​​വ കീ​​ഴ​​ട​​ക്കി​​യ​​ത്. സ്കോ​​ർ: 6-4, 6-2. റോ​​ള​​ങ് ഗാ​​രോ​​സി​​ൽ ഇ​​ത് ആ​​റാം ത​​വ​​ണ​​യാ​​ണ് ജ​​ർ​​മ​​ൻ താ​​രം ആ​​ദ്യ റൗ​​ണ്ടി​​ൽ പു​​റ​​ത്താ​​കു​​ന്ന​​ത്.
സ്പാ​​നി​​ഷ് താ​​രം ഗാ​​ർ​​ബി​​നെ മു​​ഗു​​രു​​സ ര​​ണ്ടാം റൗ​​ണ്ടി​​ലേ​​ക്ക് മു​​ന്നേ​​റി. അ​​മേ​​രി​​ക്ക​​യു​​ടെ ടെ​​യ്‌​ല​​ർ ടൗ​​ണ്‍​സെ​​ൻ​​ഡി​​നെ​​തി​​രേ ഒ​​രു സെ​​റ്റി​​നു പി​​ന്നി​​ൽ​​നി​​ന്ന​​ശേ​​ഷ​​മാ​​യി​​രു​​ന്നു മു​​ഗു​​രു​​സ ജ​​യം നേ​​ടി​​യ​​ത്. സ്കോ​​ർ: 5-7, 6-2, 6-2.

ഫെ​​ഡ​​റ​​ർ മു​​ന്നോ​​ട്ട്

2015നു​​ശേ​​ഷം ഫ്ര​​ഞ്ച് ഓ​​പ്പ​​ണ്‍ പോ​​രാ​​ട്ട​​ത്തി​​നെ​​ത്തി​​യ പു​​രു​​ഷ ലോ​​ക ര​​ണ്ടാം ന​​ന്പ​​ർ സിം​​ഗി​​ൾ​​സ് താ​​രം റോ​​ജ​​ർ ഫെ​​ഡ​​റ​​ർ ര​​ണ്ടാം റൗ​​ണ്ടി​​ൽ പ്ര​​വേ​​ശി​​ച്ചു. മു​​പ്പ​​ത്തേ​​ഴു​​കാ​​ര​​നാ​​യ സ്വി​​സ് താ​​രം ഇ​​റ്റ​​ലി​​യു​​ടെ ലോ​​റെ​​ൻ​​സോ സൊ​​നെ​​ഗൊ​​യെ​​യാ​​ണ് ആ​​ദ്യ റൗ​​ണ്ടി​​ൽ കീ​​ഴ​​ട​​ക്കി​​യ​​ത്. 6-2, 6-4, 6-4 നാ​​യി​​രു​​ന്നു ഫെ​​ഡ​​റ​​ർ വി​​ജ​​യി​​ച്ച​​ത്.


ഏ​​ഴാം സീ​​ഡാ​​യ ജാ​​പ്പ​​നീ​​സ് താ​​രം കെ​​യ് നി​​ഷി​​കോ​​രി ര​​ണ്ടാം റൗ​​ണ്ടി​​ലേ​​ക്ക് മു​​ന്നേ​​റി. ഫ്രാ​​ൻ​​സി​​ന്‍റെ ക്വി​​ന്‍റി​​ൻ ഹെ​​യ്ൽ​​സി​​നെ 6-2, 6-3, 6-4നാ​​ണ് നി​​ഷി​​കോ​​രി ആ​​ദ്യ റൗ​​ണ്ടി​​ൽ കീ​​ഴ​​ട​​ക്കി​​യ​​ത്. അ​​തേ​​സ​​മ​​യം, 16-ാം സീ​​ഡാ​​യ ഇ​​റ്റ​​ലി​​യു​​ടെ മാ​​ർ​​ക്കോ ചെ​​ച്ചി​​നാ​​റ്റോ​​യെ അ​​ട്ടി​​മ​​റി​​ച്ച് ഫ്രാ​​ൻ​​സി​​ന്‍റെ സീ​​ഡ് ചെ​​യ്യ​​പ്പെ​​ടാ​​ത്ത നി​​ക്കോ​​ളാ​​സ് മ​​ഹൂ​​ത് ര​​ണ്ടാം റൗ​​ണ്ടി​​ൽ ക​​ട​​ന്നു. അ​​ഞ്ച് സെ​​റ്റ് നീ​​ണ്ട പോ​​രാ​​ട്ട​​ത്തി​​ൽ 2-6, 6-7(6-8), 6-4, 6-2, 6-4നാ​​യി​​രു​​ന്നു മ​​ഹൂ​​തി​​ന്‍റെ ജ​​യം.

ഗു​​ണേ​​ശ്വ​​ര​​ൻ പു​​റ​​ത്ത്

പു​​രു​​ഷ സിം​​ഗി​​ൾ​​സി​​ൽ ഇ​​ന്ത്യ​​ൻ സാ​​ന്നി​​ധ്യ​​മാ​​യ പ്ര​​ജ്ഞേ​​ഷ് ഗു​​ണേ​​ശ്വ​​ര​​ൻ ആ​​ദ്യ റൗ​​ണ്ടി​​ൽ പു​​റ​​ത്താ​​യി. ഇ​​രു​​പ​​ത്തൊ​​ന്പ​​തു​​കാ​​ര​​നാ​​യ ഇ​​ന്ത്യ​​ൻ താ​​രം ബൊ​​ളീ​​വി​​യ​​യു​​ടെ ഹ്യൂ​​ഗൊ ഡെ​​ല്ലി​​നോ​​ടാ​​ണ് പ​​രാ​​ജ​​യ​​പ്പെ​​ട്ട​​ത്. സ്കോ​​ർ: 6-1, 6-3, 6-1.

ഗ്രീ​​ക്ക് സൂ​​പ്പ​​ർ താ​​രം സ്റ്റെ​​ഫാ​​നോ​​സ് സി​​റ്റ്സി​​പാ​​സ് ര​​ണ്ടാം റൗ​​ണ്ടി​​ൽ ഇ​​ടം​​പി​​ടി​​ച്ചു. ജ​​ർ​​മ​​നി​​യു​​ടെ മാ​​ക്സ്മി​​ല്യ​​ൻ മാ​​ർ​​ട്ട​​​​റി​​നെ 6-2, 6-2, 7-6(7-4) കീ​​ഴ​​ട​​ക്കി​​യാ​​ണ് സി​​റ്റ്സി​​പാ​​സ് മു​​ന്നേ​​റി​​യ​​ത്. 11-ാം സീ​​ഡാ​​യ ക്രൊ​​യേ​​ഷ്യ​​യു​​ടെ മ​​രി​​ൻ സി​​ലി​​ച്ചും ര​​ണ്ടാം റൗ​​ണ്ടി​​ൽ ക​​ട​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.