ദക്ഷിണാഫ്രിക്കയ്ക്കു ജയം
Sunday, May 26, 2019 12:36 AM IST
കാർഡിഫ്: ഏകദിന ലോകകപ്പിനു മുന്നോടിയായുള്ള പരിശീലന മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കു ജയം. ശ്രീലങ്കയെ 87 റണ്‍സിന് ദക്ഷിണാഫ്രിക്ക പരാജയപ്പെടുത്തി.
ഹാഷിം അംല (65 റണ്‍സ്), ഫാഫ് ഡുപ്ലസി (88 റണ്‍സ്), വാൻ ഡർ ഡസെൻ (40 റണ്‍സ്) തുടങ്ങിയവരുടെ മികവിൽ 50 ഓവറിൽ ദക്ഷിണാഫ്രിക്ക ഏഴ് വിക്കറ്റ് നഷ്ടത്തിൽ 338 റണ്‍സ് നേടി. ശ്രീലങ്കയുടെ മറുപടി 42.3 ഓവറിൽ 251ൽ അവസാനിച്ചു. കരുണരത്നെ (87 റണ്‍സ്), എയ്ഞ്ചലോ മാത്യൂസ് (64 റണ്‍സ്) എന്നിവർ ലങ്കയ്ക്കായി അർധസെഞ്ചുറി നേടി.