പ​​ന്ത് ചു​​ര​​ണ്ടി​​യ​ിട്ടുണ്ടെന്നു മോണ്ടി പ​​നേ​​സ​​ർ
Sunday, May 26, 2019 12:36 AM IST
ല​​ണ്ട​​ൻ: ഓ​​സ്ട്രേ​​ലി​​യ​​ൻ ക​​ളി​​ക്കാ​​രാ​​യ ഡേ​​വി​​ഡ് വാ​​ർ​​ണ​​റെ​​യും സ്റ്റീ​​വ് സ്മി​​ത്തി​​നെ​​യും പ​​ന്ത് ചു​​ര​​ണ്ടി​​യ​​തി​​ന്‍റെ പേ​​രി​​ൽ പ​​രി​​ഹ​​സി​​ച്ച ഇം​ഗ്ലീ​ഷ് ക്രി​​ക്ക​​റ്റ് ആ​​രാ​​ധ​​ക​​രു​​ടെ ത​​ല​​യി​​ൽ ഇ​​ടി​​ത്തീ​​യാ​​യി മു​​ൻ സ്പി​​ന്ന​​ർ മോ​​ണ്ടി പ​​നേ​​സ​​റി​​ന്‍റെ വെ​​ളി​​പ്പെ​​ടു​​ത്ത​​ൽ.

പേ​​സ​​ർ​​മാ​​ർ​​ക്കാ​​യി പ​​ന്ത് ചു​​ര​​ണ്ടി ന​​ല്കു​​ന്ന ദൗ​​ത്യം ഇം​ഗ്ലീ​ഷ് ടീ​​മി​​ൽ നി​​ർ​​വ​​ഹി​​ച്ചി​​രു​​ന്ന​​താ​​യാ​​ണ് പ​​നേ​​സ​​റിന്‍റെ വെ​​ളി​​പ്പെ​​ടു​​ത്ത​ൽ. ട്രൗ​​സ​​റി​​ന്‍റെ പോ​​ക്ക​​റ്റി​​ൽ സി​​ബ് സൂ​​ക്ഷി​​ച്ചി​​രു​​ന്ന​​താ​​യും അ​​തു​​പ​​യോ​​ഗി​​ച്ചാ​​യി​​രു​​ന്നു പ​​ന്ത് ചു​​ര​​ണ്ടി​​യി​​രു​​ന്ന​​തെ​​ന്നും പ​​നേ​​സ​​ർ പ​​റ​​ഞ്ഞു. 2006 മു​​ത​​ൽ 2013വ​​രെ ഇം​​ഗ്ലീ​ഷ് നി​​ര​​യി​​ൽ അം​​ഗ​​മാ​​യി​​രു​​ന്നു പ​​നേ​​സ​​ർ. 50 ടെ​​സ്റ്റും 26 ഏ​​ക​​ദി​​ന​​വും ക​​ളി​​ച്ചി​​ട്ടു​​ണ്ട്.


മാ​​ന​​സി​​ക പ്ര​​ശ്ന​​ത്തെ​​ത്തു​​ട​​ർ​​ന്ന് ചി​​കി​​ത്സ​​യി​​ലാ​​യി​​രു​​ന്ന പ​​നേ​​സ​​ർ ക്രി​​ക്ക​​റ്റി​​ലേ​​ക്ക് മ​​ട​​ങ്ങി​​വ​​രാ​​നു​​ള്ള ത​​യാ​​റെ​​ടു​​പ്പി​​ലാ​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.