വിജയ് ശങ്കറിന്റെ പരിക്കു ഗുരുതരമല്ല
Sunday, May 26, 2019 12:36 AM IST
ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ അംഗമായ വിജയ് ശങ്കറിന്റെ പരിക്ക് ഗുരുതരമല്ലെന്ന് ബിസിസിഐ. പരിശീലനത്തിനിടെ നെറ്റ് ബൗളർ ഖലീൽ അഹമ്മദിന്റെ പന്ത് കൈയിൽ കൊണ്ടാണ് വിജയ് ശങ്കറിനു പരിക്കേറ്റത്. തുടർന്ന് സ്കാനിംഗിനു വിധേയനാക്കിയെങ്കിലും പൊട്ടലുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് വ്യക്തമായി.
അതേസമയം, ഇന്നലെ ന്യൂസിലൻഡിനെതിരേ നടന്ന പരിശീലന മത്സരത്തിൽ വിജയ് ശങ്കർ ഇറങ്ങിയില്ല. ബംഗ്ലാദേശിനെതിരേ ചൊവ്വാഴ്ച നടക്കുന്ന പരിശീലന മത്സരത്തിലും തമിഴ്നാട് ഓൾ റൗണ്ടർ കളിക്കാൻ സാധ്യതയില്ല.