ആ​​റാം വ​​ട്ട​​വും മെ​​സി
ആ​​റാം വ​​ട്ട​​വും മെ​​സി
Sunday, May 26, 2019 12:36 AM IST
ബാ​​ഴ്സ​​ലോ​​ണ: യൂ​​റോ​​പ്യ​​ൻ ഗോ​​ൾ​​ഡ​​ൻ ഷൂ ​​പു​​ര​​സ്കാ​​രം ബാ​​ഴ്സ​​ലോ​​ണ​​യു​​ടെ അ​​ർ​​ജ​​ന്‍റൈ​ൻ സൂ​​പ്പ​​ർ താ​​രം ല​​യ​​ണ​​ൽ മെ​​സി​​ക്ക്. ഇ​​ത് ആ​​റാം ത​​വ​​ണ​​യാ​​ണ് മെ​​സി ഈ ​​പു​​ര​​സ്കാ​​രം സ്വ​​ന്ത​​മാ​​ക്കു​​ന്ന​​ത്. ഫ്ര​​ഞ്ച് ക്ല​​ബ്ബാ​​യ പി​​എ​​സ്ജി​​യു​​ടെ കൈ​​ലി​​യൻ എം​​ബാ​​പ്പെ​​യെ പി​​ന്നി​​ലാ​​ക്കി​​യാ​​ണ് ഇ​​ക്കു​​റി ഗോ​​ൾ​​ഡ​​ൻ ഷൂ ​​മെ​​സി നേ​​ടി​​യ​​ത്.

യൂ​​റോ​​പ്പി​​ലെ ലീ​​ഗു​​ക​​ളി​​ൽ സീ​​സ​​ണി​​ൽ ഏ​​റ്റ​​വു​​മ​​ധി​​കം ഗോ​​ൾ നേ​​ടി​​യ താ​​ര​​ത്തി​​നാ​​ണ് ഗോ​​ൾ​​ഡ​​ൻ ഷൂ ​​പു​​ര​​സ്കാ​​രം ല​​ഭി​​ക്കു​​ക. ഇ​​ത്ത​​വ​​ണ ലാ ​​ലി​​ഗ​​യി​​ൽ 34 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 36 ഗോ​​ൾ മെ​​സി അ​​ടി​​ച്ചു​​കൂ​​ട്ടി​​യി​​രു​​ന്നു. 29 ഫ്ര​​ഞ്ച് ലീ​​ഗ് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ നി​​ന്ന് 33 ഗോ​​ളു​​ക​​ളാ​​ണ് എം​​ബാ​​പ്പെ​​യു​​ടെ പേ​​രി​​ലു​​ള്ള​​ത്.


യൂ​​റോ​​പ്യ​​ൻ ഗോ​​ൾ​​ഡ​​ൻ ഷൂ ​​നേ​​ട്ട​​ത്തി​​ൽ മെ​​സി​​ക്കു പി​​ന്നി​​ലു​​ള്ള​​ത് പോ​​ർ​​ച്ചു​​ഗീ​​സ് താ​​ര​​മാ​​യ ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ൾ​​ഡോ​​യാ​​ണ്, നാ​​ല് ത​​വ​​ണ. ഉ​​റു​​ഗ്വെ താ​​രം ലൂ​​യി​​സ് സു​​വാ​​ര​​സ്, ഡീ​​ഗോ ഫോ​​ർ​​ലാ​​ൻ, ഫ്ര​​ഞ്ച് മു​​ൻ താ​​രം തി​​യ​​റി ഒ​​ൻ‌റി ​​എ​​ന്നി​​വ​​ർ ര​​ണ്ട് ത​​വ​​ണ വീ​​തം പു​​ര​​സ്കാ​​രം സ്വ​​ന്ത​​മാ​​ക്കി​​യി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.