ഫ്രഞ്ച് ഓപ്പണിൽ ന​ദാ​ൽ, ഫെ​ഡ​റ​ർ സെ​മി ?
ഫ്രഞ്ച് ഓപ്പണിൽ ന​ദാ​ൽ, ഫെ​ഡ​റ​ർ സെ​മി ?
Saturday, May 25, 2019 12:54 AM IST
നാ​​ളെ ആ​​രം​​ഭി​​ക്കു​​ന്ന ഫ്ര​​ഞ്ച് ഓ​​പ്പ​​ണ്‍ ടെ​​ന്നീ​​സി​​ൽ സൂ​​പ്പ​​ർ താ​​ര​​ങ്ങ​​ളാ​​യ റാ​​ഫേ​​ൽ ന​​ദാ​​ലും റോ​​ജ​​ർ ഫെ​​ഡ​​റ​​റും ഒ​​രേ ഹാ​​ഫി​​ൽ. ഫ​​ല​​ത്തി​​ൽ അ​​ട്ടി​​മ​​റി​​ക​​ളൊ​​ന്നും ന​​ട​​ന്നി​​ല്ലെ​​ങ്കി​​ൽ സെ​​മി​​യി​​ൽ ന​​ദാ​​ൽ-​​ഫെ​​ഡ​​റ​​ർ പോ​​രാ​​ട്ടം ന​​ട​​ക്കും. ലോ​​ക ര​​ണ്ടാം ന​​ന്പ​​റാ​​യ സ്പാ​​നി​​ഷ് താ​​രം ന​​ദാ​​ൽ 12-ാം ഫ്ര​​ഞ്ച് കി​​രീ​​ടം ല​​ക്ഷ്യ​​മി​​ട്ടാ​​ണ് ഇ​​ത്ത​​വ​​ണ എ​​ത്തു​​ന്ന​​ത്. മൂ​​ന്നാം ന​​ന്പ​​റാ​​യ സ്വി​​സ് താ​​രം ഫെ​​ഡ​​റ​​ർ, 2015നു​​ശേ​​ഷം റോ​​ള​​ങ് ഗാ​​ര​​സി​​ൽ ഇ​​റ​​ങ്ങു​​ന്ന​​ത് ഇ​​താ​​ദ്യ​​മാ​​ണ്. ലോ​​ക ഒ​​ന്നാം ന​​ന്പ​​ർ പു​​രു​​ഷ സിം​​ഗി​​ൾ​​സ് താ​​ര​​മാ​​യ നൊ​​വാ​​ക് ജോ​​ക്കോ​​വി​​ച്ച് പോ​​ള​​ണ്ടി​​ന്‍റെ ഹു​​ബേ​​ർ​​ട്ട് ഹ​​ർ​​കാ​​ക്സി​​നെ​​യാ​​ണ് ആ​​ദ്യ റൗ​​ണ്ടി​​ൽ നേ​​രി​​ടു​​ക.


വ​​നി​​താ വി​​ഭാ​​ഗം സിം​​ഗി​​ൾ​​സി​​ൽ ജാ​​പ്പ​​ന്‍റെ ലോ​​ക ഒ​​ന്നാം ന​​ന്പ​​ർ താ​​ര​​മാ​​യ ന​​വോ​​മി ഒ​​സാ​​ക്ക ഹാ​​ട്രി​​ക്ക് ഗ്രാ​​ൻ​​സ് ലാ​​മി​​നാ​​ണ് ല​​ക്ഷ്യ​​മി​​ടു​​ന്ന​​ത്. റോ​​മി​​ൽ കി​​രീ​​ടം നേ​​ടി​​യ ര​​ണ്ടാം ന​​ന്പ​​ർ താ​​ര​​മാ​​യ ക​​രോ​​ളി​​ന പ്ലീ​​ഷ്കോ​​വ​​യു​​ടെ ആ​​ദ്യ റൗ​​ണ്ട് എ​​തി​​രാ​​ളി അ​​മേ​​രി​​ക്ക​​യു​​ടെ മാ​​ഡി​​സ​​ണ്‍ ബ്രെ​​ൻ​​ഗ്ലെ ആ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.