ടീം ഇന്ത്യ പരിശീലനം ആരംഭിച്ചു
Thursday, May 23, 2019 11:51 PM IST
ലണ്ടൻ: പന്ത്രണ്ടാം ലോകകപ്പിനായി ലണ്ടനിൽ വിമാനമിറങ്ങിയ ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലനം ആരംഭിച്ചു. ഓവൽ സ്റ്റേഡിയത്തിലായിരുന്നു ഇന്ത്യയുടെ പരിശീലനം. ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ നേതൃത്വത്തിൽ ടീം നെറ്റ്സിൽ പരിശീലനം നടത്തി.
നാളെ ന്യൂസിലൻഡിനെതിരേ ഇന്ത്യ പരിശീലന മത്സരം കളിക്കും. ഉച്ചകഴിഞ്ഞ് മൂന്നിനാണ് മത്സരം. 28ന് ബംഗ്ലാദേശിനെതിരേയും ഇന്ത്യക്കു പരിശീലന മത്സരമുണ്ട്.