സൂപ്പർ ഓ​​ൾ റൗ​​ണ്ട​​ർ ഷ​​ക്കീ​​ബ്
Thursday, May 23, 2019 12:11 AM IST
ദു​​ബാ​​യ്: ഐ​​സി​​സി ഏ​​ക​​ദി​​ന ഓ​​ൾ റൗ​​ണ്ട​​ർ​​മാ​​രു​​ടെ റാ​​ങ്കിം​​ഗി​​ൽ ബം​​ഗ്ലാ​​ദേ​​ശ് താ​​രം ഷ​​ക്കീ​​ബ് അ​​ൽ ഹ​​സ​​ൻ ഒ​​ന്നാ​​മ​​ത്. ഇ​​ന്ത്യ​​ൻ താ​​ര​​ങ്ങ​​ൾ ആ​​രം ആ​​ദ്യ പ​​ത്തി​​ൽ ഉ​​ൾ​​പ്പെ​​ട്ടി​​ട്ടി​​ല്ല.

ലോ​​ക​​ക​​പ്പി​​നു ദി​​ന​​ങ്ങ​​ൾ മാ​​ത്രം​​ ശേ​​ഷി​​ക്കേ പു​​റ​​ത്തി​​റ​​ങ്ങി​​യ പ​​ട്ടി​​ക​​യി​​ലാ​​ണ് ഷ​​ക്കീ​​ബ് ഒ​​ന്നാം റാ​​ങ്കി​​ലേ​​ക്ക് മു​​ന്നേ​​റി​​യ​​ത്. ഇ​​ക്ക​​ഴി​​ഞ്ഞ ത്രി​​രാ​​ഷ്‌​ട്ര ​പ​​ര​​ന്പ​​ര​​യി​​ൽ ര​​ണ്ട് അ​​ർ​​ധ​​സെ​​ഞ്ചു​​റി​​യു​​ൾ​​പ്പെ​​ടെ 140 റ​​ണ്‍​സും ര​​ണ്ട് വി​​ക്ക​​റ്റും ഷ​​ക്കീ​​ബ് സ്വ​​ന്ത​​മാ​​ക്കി​​യി​​രു​​ന്നു.


ഒ​​ന്നാം സ്ഥാ​​ന​​ത്തു​​ണ്ടാ​​യി​​രു​​ന്ന അ​​ഫ്ഗാ​​നി​​സ്ഥാ​​ന്‍റെ റ​​ഷീ​​ദ് ഖാ​​ൻ ര​​ണ്ടി​​ലേ​​ക്കി​​റ​​ങ്ങി. അ​​ഫ്ഗാ​​നി​​സ്ഥാ​​ന്‍റെ മു​​ഹ​​മ്മ​​ദ് ന​​ബി​​യാ​​ണ് മൂ​​ന്നാ​​മ​​ത്. പ​​രി​​ക്ക് ഭേ​​ദ​​മാ​​യി ലോ​​ക​​ക​​പ്പി​​നാ​​യി ഇം​​ഗ്ല​​ണ്ടി​​ലെ​​ത്തി​​യ കേ​​ദാ​​ർ ജാ​​ദ​​വ് ആ​​ണ് ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന റാ​​ങ്കി​​ലു​​ള്ള ഇ​​ന്ത്യ​​ൻ താ​​രം. 12-ാം റാ​​ങ്കി​​ലാ​​ണ് കേ​​ദാ​​ർ ജാ​​ദ​​വ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.