കൗ​​മാ​​ര ഒ​​ളി​​ന്പി​​ക് ജേ​​താ​​വാ​​യ റൂ​​ത വി​​ര​​മി​​ച്ചു
കൗ​​മാ​​ര ഒ​​ളി​​ന്പി​​ക് ജേ​​താ​​വാ​​യ  റൂ​​ത വി​​ര​​മി​​ച്ചു
Thursday, May 23, 2019 12:11 AM IST
കൗ​​നാ​​സ് (ലി​​ത്വാ​​നി​​യ): 15-ാം വ​​യ​​സി​​ൽ ഒ​​ളി​​ന്പി​​ക് സ്വ​​ർ​​ണം നേ​​ടി​​യ ലി​​ത്വാ​​നി​​യ​​യു​​ടെ വ​​നി​​താ നീ​​ന്ത​​ൽ താ​​രം റൂ​​ത മീ​​ലു​​റ്റെ​​യ് വി​​ര​​മി​​ച്ചു. യൂ​​റോ​​പ്യ​​ൻ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ലും ലോ​​ക ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ലും മെ​​ഡ​​ൽ സ്വ​​ന്ത​​മാ​​ക്കി​​യി​​ട്ടു​​ള്ള റൂ​​ത ത​​ന്‍റെ 22-ാം വ​​യ​​സി​​ലാ​​ണ് വി​​ര​​മി​​ക്ക​​ൽ പ്ര​​ഖ്യാ​​പി​​ച്ച​​തെ​​ന്ന​​താ​​ണ് ശ്ര​​ദ്ധേ​​യം. പ​​ഠി​​ത്ത​​ത്തി​​ൽ ശ്ര​​ദ്ധ കേ​​ന്ദ്രീ​​ക​​രി​​ക്കാ​​നാ​​ണ് വി​​ര​​മി​​ക്കു​​ന്ന​​തെ​​ന്ന് റൂ​​ത പ​​റ​​ഞ്ഞു.

2012 ല​​ണ്ട​​ൻ ഒ​​ളി​​ന്പി​​ക്സി​​ലാ​​ണ് 100 മീ​​റ്റ​​ർ ബാ​​ക്ക്സ്ട്രോ​​ക്കി​​ൽ റൂ​​ത സ്വ​​ർ​​ണം ക​​ര​​സ്ഥ​​മാ​​ക്കി​​യ​​ത്. 100 മീ​​റ്റ​​ർ ബ്രെ​​സ്റ്റ്സ്ട്രോ​​ക്കി​​ൽ ലോ​​ക റി​​ക്കാ​​ർ​​ഡുകാ​​രി​​യാ​​യ താ​​ര​​ത്തി​​നു 2016 ഒ​​ളി​​ന്പി​​ക്സി​​ൽ മെ​​ഡ​​ൽ ന​​ഷ്ട​​മാ​​യി​​രു​​ന്നു. ഡി​​സം​​ബ​​റി​​ൽ ലോ​​ക​​ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ വെ​​ള്ളി നേ​​ടി​​യ​​ശേ​​ഷം മ​​ത്സ​​ര രം​​ഗ​​ത്തു​​നി​​ന്നു വി​​ട്ടു​​നി​​ൽ​​ക്കു​​ക​​യാ​​യി​​രു​​ന്നു.


ഉ​​ത്തേ​​ജ​​ക മ​​രു​​ന്ന് പ​​രി​​ശോ​​ധ​​ന​​യി​​ൽ ശ​​രി​​യാ​​യ വി​​വ​​രം ന​​ല്കാ​​ത്ത​​തി​​നെ​​ത്തു​​ട​​ർ​​ന്ന് ഫെ​​ഡ​​റേ​​ഷ​​ൻ ഒ​​രു വ​​ർ​​ഷം റൂ​​ത​​യെ വി​​ല​​ക്കി​​യി​​രു​​ന്നു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.