ജോ​​ഷ്ന ചിന്നപ്പ ക്വാ​​ർ​​ട്ട​​റി​​ൽ
ജോ​​ഷ്ന ചിന്നപ്പ ക്വാ​​ർ​​ട്ട​​റി​​ൽ
Thursday, May 23, 2019 12:11 AM IST
ല​​ണ്ട​​ൻ: ബ്രി​​ട്ടീ​​ഷ് ഓ​​പ്പ​​ണ്‍ സ്ക്വാ​​ഷ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് വ​​നി​​താ സിം​​ഗി​​ൾ​​സി​​ൽ ഇ​​ന്ത്യ​​യു​​ടെ ജോ​​ഷ്ന ചി​​ന്ന​​പ്പ ക്വാ​​ർ​​ട്ട​​റി​​ൽ. അ​​തേ​​സ​​മ​​യം, ഇ​​ന്ത്യ​​യു​​ടെ സൗ​​ര​​വ് ഗോ​​ഷാ​​ൽ, റ​​മി​​ത് ത​​ണ്ഡ​​ൻ എ​​ന്നി​​വ​​ർ പു​​റ​​ത്താ​​യി.

15-ാം സീ​​ഡാ​​യ ജോ​​ഷ്ന ഇം​​ഗ്ല​​ണ്ടി​​ന്‍റെ മി​​ല്ലി ടോം​​ലി​​ൻ​​സ​​ണെ​​യാ​​ണ് പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ കീ​​ഴ​​ട​​ക്കി​​യ​​ത്. 12-10, 11-3, 11-9നാ​​യി​​രു​​ന്നു ഇ​​ന്ത്യ​​ൻ താ​​ര​​ത്തി​​ന്‍റെ ജ​​യം. ആ​​റാം സീ​​ഡാ​​യ ഇം​​ഗ്ല​ണ്ടി​​ന്‍റെ സാ​​റ ജാ​​ൻ പെ​​റി​​യാ​​ണ് ക്വാ​​ർ​​ട്ട​​റി​​ൽ ജോ​​ഷ്ന​​യു​​ടെ എ​​തി​​രാ​​ളി. ഈ​​ജി​​പ്ഷ്യ​​ൻ താ​​രം ക​​രിം അ​​ബ്ദ​​ൽ ഗ​​വാ​​ദി​​നോ​​ടാ​​യി​​രു​​ന്നു സൗ​​ര​​വ് ഗോ​​ഷാ​​ൽ ആ​​ദ്യ റൗ​​ണ്ടി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ട്ട് പു​​റ​​ത്താ​​യ​​ത്. സ്കോ​​ർ: 11-9, 11-4, 7-11, 11-6.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.