സു​​ധി​​ർ​​മാ​​ൻ ക​​പ്പ്: ഇ​​ന്ത്യ​​ക്കു തോ​​ൽ​​വി
സു​​ധി​​ർ​​മാ​​ൻ ക​​പ്പ്:  ഇ​​ന്ത്യ​​ക്കു തോ​​ൽ​​വി
Wednesday, May 22, 2019 12:16 AM IST
നാ​​നി​​ങ് (ചൈ​​ന): പ​​രി​​ച​​യ സ​​ന്പ​​ന്ന​​നാ​​യ കി​​ഡം​​ബി ശ്രീ​​കാ​​ന്തി​​നെ പു​​റ​​ത്തി​​രു​​ത്തി സ​​മീ​​ർ വ​​ർ​​മ​​യെ ക​​ള​​ത്തി​​ലി​​റ​​ക്കി​​യ ഇ​​ന്ത്യ​​ക്ക് സു​​ധി​​ർ​​മാ​​ൻ ക​​പ്പ് ബാ​​ഡ്മി​​ന്‍റ​​ണി​​ൽ ക​​ട​​ന്ന തി​​രി​​ച്ച​​ടി. ഗ്രൂ​​പ്പ് വ​​ണ്‍ ഡി​​യി​​ലെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ മ​​ലേ​​ഷ്യ​​യോ​​ടാ​​ണ് ഇ​​ന്ത്യ പ​​രാ​​ജ​​യ​​പ്പെ​​ട്ട​​ത്. ഇ​​തോ​​ടെ ഇ​​ന്ത്യ​​യു​​ടെ ക്വാ​​ർ​​ട്ട​​ർ ഫൈ​​ന​​ൽ മോ​​ഹ​​ത്തി​​നു ക​​ന​​ത്ത പ്ര​​ഹ​​ര​​മേ​​റ്റു. 3-2നാ​​യി​​രു​​ന്നു ഇ​​ന്ത്യ​​യു​​ടെ തോ​​ൽ​​വി. ഗ്രൂ​​പ്പി​​ൽ ആ​​ദ്യ ര​​ണ്ട് സ്ഥാ​​ന​​ങ്ങ​​ളി​​ലെ​​ത്തു​​ന്ന ടീ​​മു​​ക​​ളാ​​ണ് ക്വാ​​ർ​​ട്ട​​റി​​ൽ ക​​ട​​ക്കു​​ക. ചൈ​​ന​​യാ​​ണ് ഗ്രൂ​​പ്പി​​ലെ മൂ​​ന്നാ​​മ​​ത്തെ ടീം. ​​ഇ​​ന്നാ​​ണ് ഇ​​ന്ത്യ-​​ചൈ​​ന മ​​ത്സ​​രം.


പു​​രു​​ഷ സിം​​ഗി​​ൾ​​സി​​ൽ സ​​മീ​​ർ വ​​ർ​​മ 12-21, 15-21ന് ​​ലീ സീ ​​ജി​​യ​​യോ​​ട് പ​​രാ​​ജ​​യ​​പ്പെ​​ട്ടു. വ​​നി​​താ സിം​​ഗി​​ൾ​​സി​​ൽ പി.​​വി. സി​​ന്ധു 21-12, 21-8ന് ​​ജോ​​ഹ് ജി​​ൻ വീ​​യെ കീ​​ഴ​​ട​​ക്കി. മി​​ക്സ​​ഡ് ഡ​​ബി​​ൾ​​സി​​ലാ​​യി​​രു​​ന്നു ഇ​​ന്ത്യ​​യു​​ടെ മ​​റ്റൊ​​രു ജ​​യം. പു​​രു​​ഷ ഡ​​ബി​​ൾ​​സ്, വ​​നി​​താ ഡ​​ബി​​ൾ​​സ് എ​​ന്നി​​വ​​യി​​ലും ഇ​​ന്ത്യ പ​​രാ​​ജ​​യ​​പ്പെ​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.