ചാമ്പ്യന്‍സ് ലീഗ് യോഗ്യതയ്ക്കരികെ അറ്റ്‌ലാന്‍റ
Tuesday, May 21, 2019 12:12 AM IST
ടൂ​റി​ന്‍: ഇ​റ്റാ​ലി​യ​ന്‍ സീ​രി എ​യി​ല്‍ ചാ​മ്പ്യ​ന്മാ​രാ​യ യു​വ​ന്‍റ​സി​നെ സ​മ​നി​ല​യി​ല്‍ കു​രു​ക്കി അ​റ്റ്‌​ലാ​ന്‍റ യു​വേ​ഫ ചാ​മ്പ്യ​ന്‍സ് ലീ​ഗ് യോ​ഗ്യ​ത​യ്ക്ക് അ​രു​കി​ല്‍. സീ​രി എ ​ഫു​ട്‌​ബോ​ളി​ന്‍റെ ഈ ​സീ​സ​ണി​ല്‍ ഇ​നി ഒ​രു മ​ത്സ​രം കൂ​ടി​യു​ണ്ട്. യു​വ​ന്‍റ​സി​ന്‍റെ ഹോം ​ഗ്രൗ​ണ്ടി​ല്‍ പ​രി​ശീ​ല​ക​ന്‍ മാ​സി​മി​ല്യാ​നോ അ​ല്ലെ​ഗ്രി​യു​ടെ അ​വ​സാ​ന മ​ത്സ​ര​മാ​യി​രു​ന്നു. ഈ ​സീ​സ​ണ്‍ അ​വ​സാ​നം അ​ല്ലെ​ഗ്രി ക്ല​ബ് വി​ടു​മെ​ന്ന് യു​വ​ന്‍റ​സ് അ​റി​യി​ച്ചി​രു​ന്നു. യു​വ​ന്‍റ​സ് വെ​റ്റ​റ​ന്‍ പ്ര​തി​രോ​ധ​താ​രം ആ​ന്ദ്രെ ബ​ര്‍സാ​ഗ്ലി​യു​ടെ ഹോം ​ഗ്രൗ​ണ്ടി​ലെ അ​വ​സാ​ന മ​ത്സ​ര​വു​മാ​യി​രു​ന്നു. ബാ​ര്‍സാ​ഗ്രി ഈ ​സീ​സ​ണി​ല്‍ വി​ര​മി​ക്കും. 2011ല്‍ ​യു​വ​ന്‍റ​സി​ല്‍ ചേ​ര്‍ന്ന താ​രം തു​ട​ര്‍ച്ച​യാ​യ എ​ട്ട് ലീ​ഗ് കി​രീ​ട​ങ്ങ​ളി​ല്‍ പ​ങ്കാ​ളി​യാ​യി. സൂ​പ്പ​ര്‍ കോ​പ്പ ഇ​റ്റാ​ലി​യാ​ന നാ​ലു ത​വ​ണ​യും കോ​പ്പ ഇ​റ്റാ​ലി​യ തു​ട​ര്‍ച്ച​യാ​യ നാ​ലു പ്ര​വാ​ശ്യ​വും യു​വ​ന്‍റ​സി​നൊ​പ്പം നേ​ടി.

2006ല്‍ ​ലോ​ക​ക​പ്പ് നേ​ടി ഇ​റ്റാ​ലി​യ​ന്‍ ടീ​മി​ലം​ഗ​മാ​യി​രു​ന്നു ബ​ര്‍സാ​ഗ്രി. സീ​രി എ​യി​ലെ ഈ ​സീ​സ​ണി​ലെ ഏ​റ്റ​വും മി​ക​ച്ച ക​ളി​ക്കാ​ര​നു​ള്ള അ​വാ​ര്‍ഡ് യു​വ​ന്‍റ​സി​ന്‍റെ ക്രി​സ്റ്റ്യാനോ റൊ​ണാ​ള്‍ഡോ​യ്ക്കാ​ണ്.


ഹോം​ഗ്രൗ​ണ്ടി​ല്‍ യു​വ​ന്‍റ​സി​ന്‍റെ അ​വ​സാ​ന മ​ത്സ​ര​മാ​യി​രു​ന്ന​തി​നാ​ല്‍ ജേ​താ​ക്ക​ള്‍ക്കു​ള്ള ട്രോ​ഫി സ​മ്മാ​നി​ച്ചു. സ​മ​നി​ല​യോ​ടെ അ​റ്റ്‌​ലാ​ന്‍റ മൂ​ന്നാം സ്ഥാ​ന​ത്ത് ക​യ​റി. 66 പോ​യി​ന്‍റാ​ണ് അ​റ്റ്‌​ലാ​ന്‍റ​യ്ക്ക്. ഇ​തേ പോ​യി​ന്‍റ് ത​ന്നെ​യാ​ണ് ഇ​ന്‍റ​ര്‍ മി​ലാ​നും. എ​ന്നാ​ല്‍, ഹെ​ഡു ടു ​ഹെ​ഡി​ലാ​ണ് അ​ത്‌​ലാ​ന്‍റ മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ​ത്.

ഒ​രു മാ​സം മു​മ്പേ കി​രീ​ടം ഉ​റ​പ്പി​ച്ചു​ക​ഴി​ഞ്ഞ യു​വ​ന്‍റ​സ് അ​തി​നു​ശേ​ഷം മോ​ശ​മാ​യി. ക​ഴി​ഞ്ഞ മൂ​ന്നു ലീ​ഗ് മ​ത്സ​ര​ങ്ങളും യു​വ​ന്‍റ​സി​നു ജ​യി​ക്കാ​നാ​യി​ട്ടി​ല്ല. 2012നു​ശേ​ഷം ആ​ദ്യ​മാ​യാ​ണ് യു​വ​ന്‍റ​സ് ഇ​ങ്ങ​നെ നീ​ങ്ങു​ന്ന​ത്. ലീ​ഗി​ലെ അ​ടു​ത്ത മ​ത്സ​ര​ത്തി​ല്‍ അ​റ്റ്‌​ലാ​ന്‍റ ജ​യി​ച്ചാ​ല്‍ ആ​ദ്യ​മാ​യി ചാ​മ്പ്യ​ന്‍സ് ലീ​ഗി​നു യോ​ഗ്യ​ത നേ​ടും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.