ക​​രോ​​ളി​​ന പ്ലീഷ്കോവ ര​​ണ്ടാം റാ​​ങ്കി​​ൽ
ക​​രോ​​ളി​​ന പ്ലീഷ്കോവ ര​​ണ്ടാം റാ​​ങ്കി​​ൽ
Tuesday, May 21, 2019 12:12 AM IST
ഡ​​ബ്ല്യു​​ടി​​എ റാ​​ങ്കിം​​ഗി​​ൽ ചെ​​ക് റി​​പ്പ​​ബ്ലി​​ക്കി​​ന്‍റെ ക​​രോ​​ളി​​ന പ്ലീ​​ഷ്കോ​​വ ര​​ണ്ടാം സ്ഥാ​​ന​​ത്ത് എ​​ത്തി. ഇ​​റ്റാ​​ലി​​യ​​ൻ ഓ​​പ്പ​​ണ്‍ വ​​നി​​താ സിം​​ഗി​​ൾ​​സ് കി​​രീ​​ടം നേ​​ടി​​യ​​തോ​​ടെ​​യാ​​ണ് പ്ലീ​​ഷ്കോ​​വ റാ​​ങ്കിം​​ഗി​​ൽ മു​​ന്നേ​​റ്റം ന​​ട​​ത്തി​​യ​​ത്. അ​​ഞ്ച് സ്ഥാ​​നം മെ​​ച്ച​​പ്പെ​​ടു​​ത്തി​​യാ​​ണ് ചെ​​ക് താ​​രം ര​​ണ്ടി​​ൽ എ​​ത്തി​​യ​​ത്. ജാ​​പ്പ​​നീ​​സ് താ​​രം ന​​വോ​​മി ഒ​​സാ​​ക്ക​​യാ​​ണ് ഒ​​ന്നാം സ്ഥാ​​ന​​ത്ത്. റൊ​​മാ​​നി​​യ​​യു​​ടെ സി​​മോ​​ണ ഹാ​​ലെ​​പ്പ് ഒ​​രു സ്ഥാ​​നം ഇ​​റ​​ങ്ങി മൂ​​ന്നി​​ലാ​​യി. അ​​മേ​​രി​​ക്ക​​യു​​ടെ സെ​​റീ​​ന വി​​ല്യം​​സ് പ​​ത്തി​​ൽ എ​​ത്തി.


പു​​രു​​ഷ സിം​​ഗി​​ൾ​​സ് റാ​​ങ്കിം​​ഗി​​ൽ ഗ്രീ​​ക്ക് താ​​രം സ്റ്റെ​​ഫാ​​നോ​​സ് സി​​റ്റ്സി​​പാ​​സ് ആ​​റാം സ്ഥാ​​ന​​ത്തേ​​ക്കു​​യ​​ർ​​ന്നു. ആ​​ദ്യ അ​​ഞ്ച് സ്ഥാ​​ന​​ങ്ങ​​ളി​​ൽ നൊ​​വാ​​ക് ജോ​​ക്കോ​​വി​​ച്ച്, റാ​​ഫേ​​ൽ ന​​ദാ​​ൽ, റോ​​ജ​​ർ ഫെ​​ഡ​​റ​​ർ, ഡൊ​​മി​​നി​​ക് തീം, ​​അ​​ല​​ക്സാ​​ണ്ട​​ർ സ്വ​​രേ​​വ് എ​​ന്നി​​വ​​ർ തു​​ട​​ർ​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.