വി​​ര​​മി​​ക്ക​​ൽ സൂ​​ചി​​പ്പി​​ച്ച് ധോ​​ണി​​യു​​ടെ പെ​​യി​​ന്‍റിം​​ഗ്
Tuesday, May 21, 2019 12:12 AM IST
റാ​​ഞ്ചി: ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റി​​ൽ​​നി​​ന്ന് വൈ​​കാ​​തെ വി​​ര​​മി​​ക്കു​​മെ​​ന്ന സൂ​​ച​​ന ന​​ല്കി എം.​​എ​​സ്. ധോ​​ണി​​യു​​ടെ വീ​​ഡി​​യോ. പു​​തി​​യ ഹെ​​യ​​ർ സ്റ്റൈ​​ലി​​ൽ പ്ര​​ത്യ​​ക്ഷ​​പ്പെ​​ട്ട ധോ​​ണി താ​​ൻ വ​​ര​​ച്ച മൂ​​ന്ന് പെ​​യി​​ന്‍റിം​​ഗു​​ക​​ളും വീ​​ഡി​​യോ​​യി​​ൽ ആ​​രാ​​ധ​​ക​​ർ​​ക്കു മു​​ന്നി​​ൽ അ​​വ​​ത​​രി​​പ്പി​​ച്ചു.

എ​​നി​​ക്ക് ഒ​​രു ര​​ഹ​​സ്യം നി​​ങ്ങ​​ളോ​​ട് പ​​റ​​യാ​​നു​​ണ്ട്. കു​​ട്ടി​​ക്കാ​​ലം മു​​ത​​ലു​​ള്ള ആ​​ഗ്ര​​ഹ​​മാ​​ണ് ഒ​​രു ആ​​ർ​​ട്ടി​​സ്റ്റ് ആ​​കു​​ക എ​​ന്ന​​ത്. ഞാ​​ൻ വ​​ള​​ര​​യേ​​റെ ക്രി​​ക്ക​​റ്റ് ക​​ളി​​ച്ചു​​ക​​ഴി​​ഞ്ഞി​​രി​​ക്കു​​ന്നു. എ​​ന്‍റെ ആ​​ഗ്ര​​ഹ​​സ​​ഫ​​ലീ​​ക​​ര​​ണ​​ത്തി​​നു​​ള്ള സ​​മ​​യ​​മാ​​യെ​​ന്ന് തോ​​ന്നു​​ന്നു. അ​​തു​​കൊ​​ണ്ട് ഞാ​​ൻ കു​​റ​​ച്ച് പെ​​യ്ന്‍റിം​​ഗു​​ക​​ൾ ചെ​​യ്തു: ഈ ​​വാ​​ക്കു​​ക​​ളോ​​ടെ​​യാ​​ണ് ധോ​​ണി പെ​​യ്ന്‍റിം​​ഗ് ആ​​രാ​​ധ​​ക​​ർ​​ക്കാ​​യി സ​​മ​​ർ​​പ്പി​​ക്കു​​ന്ന​​ത്.

2014ൽ ​​ധോ​​ണി ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ൽ നി​​ന്ന് വി​​ര​​മി​​ച്ചി​​രു​​ന്നു. മു​​പ്പ​​ത്തേ​​ഴു​​കാ​​ര​​നാ​​യ താ​​രം ലോ​​ക​​ക​​പ്പി​​നു​​ശേ​​ഷം വി​​ര​​മി​​ച്ചേ​​ക്കു​​മെ​​ന്നാ​​ണ് സൂ​​ച​​ന​​ക​​ൾ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.