ആദ്യം ഉ​​ല്ലാ​​സം, പി​​ന്നെ മ​​ത്സ​​രം
Sunday, May 19, 2019 12:25 AM IST
ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റി​​ന് 11 ദി​​ന​​ങ്ങ​​ൾ മാ​​ത്രം ശേ​​ഷി​​ക്കേ ഇ​​ന്ത്യ​​ൻ ടീം ​​അം​​ഗ​​ങ്ങ​​ൾ ഉ​​ല്ലാ​​സ​​ത്തി​ൽ. ഐ​​പി​​എ​​ൽ ട്വ​​ന്‍റി-20​​യു​​ടെ തീ​​ച്ചൂ​​ള​​യി​​ൽ​​നി​​ന്ന് പു​​റ​​ത്തു​​ക​​ട​​ന്ന താ​​ര​​ങ്ങ​​ൾ​​ക്കാ​​യി ടീം ​​ക്യാ​​ന്പും ഫി​​റ്റ്ന​​സ് ട്രെ​​യ്നിം​​ഗും ആ​​വ​​ശ്യ​​മി​​ല്ലെ​​ന്ന് ബി​​സി​​സി​​ഐ തീ​​രു​​മാ​​നി​​ച്ച​​തോ​​ടെ​​യാ​​ണി​​ത്.

ഇ​​ന്ത്യ​​ൻ ക്യാ​​പ്റ്റ​​ൻ വി​​രാ​​ട് കോ​​ഹ്‌ലി ​​ചെ​​ക് റി​​പ്പ​​ബ്ലി​​ക്കി​​ലെ പ്രാ​​ഗി​​ൽ​​നി​​ന്നു​​ള്ള ചി​​ത്ര​​ങ്ങ​​ൾ ക​​ഴി​​ഞ്ഞ ദി​​വ​​സം സ​​മൂ​​ഹ​​മാ​​ധ്യ​​ങ്ങ​​ളി​​ൽ പ​​ങ്കു​​വ​​ച്ചി​​രു​​ന്നു. വൈ​​സ് ക്യാ​​പ്റ്റ​​നാ​​യ രോ​​ഹി​​ത് ശ​​ർ​​മ​​യും ഭാ​​ര്യ​​യും മാ​​ല​​ദ്വീ​​പി​​ലാ​​ണെ​​ന്ന് അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ സ​​മൂ​​ഹ​​മാ​​ധ്യ​​മ അ​​ക്കൗ​​ണ്ടി​​ലെ ചി​​ത്ര​​ങ്ങ​​ൾ വ്യ​​ക്ത​​മാ​​ക്കി. സ്പി​​ന്ന​​റാ​​യ യു​​സ്‌​വേ​​ന്ദ്ര ചാ​​ഹ​​ൽ ഗോ​​വ​​യി​​ലാ​​ണ്. ഐ​​പി​​എ​​ൽ ക​​ഴി​​ഞ്ഞു​​ള്ള സ​​മ​​യം റി​​ലാ​​ക്സ് ചെ​​യ്യാ​​നാ​​ണ് താ​​ര​​ങ്ങ​​ളോ​​ട് ഇ​​ന്ത്യ​​ൻ ടീം ​​അ​​ധി​​കൃ​​ത​​ർ ആ​​വ​​ശ്യ​​പ്പെ​​ട്ട​​ത്. കാ​​ര​​ണം, വീ​​ണ്ടു​​മൊ​​രു ക്യാ​​ന്പ് ന​​ട​​ത്തി ക​​ളി​​ക്കാ​​രെ മാ​​ന​​സി​​ക​​മാ​​യി സ​​മ്മ​​ർ​​ദ​​ത്തി​​ലാ​​ക്കേ​​ണ്ടെ​​ന്ന​​തു​​ത​​ന്നെ.

ബു​​ധ​​നാ​​ഴ്ച​​യാ​​ണ് ഇ​​ന്ത്യ​​ൻ ടീം ​​ല​​ണ്ട​​നി​​ലേ​​ക്ക് യാ​​ത്ര​​തി​​രി​​ക്കു​​ന്ന​​ത്. ഉ​​ല്ലാ​​സ​​ദി​​ന​​ങ്ങ​​ൾ​​ക്കു​​ശേ​​ഷം 21ന് ​​മും​​ബൈ​​യി​​ൽ ടീം ​​അം​​ഗ​​ങ്ങ​​ൾ ഒ​​ത്തു​​ചേ​​രും. ഇ​​ന്ന​​ത്തോ​​ടെ ക​​ളി​​ക്കാ​​ർ ഉ​​ല്ലാ​​സ​​വേ​​ള ക​​ഴി​​ഞ്ഞ് ത​​ങ്ങ​​ളു​​ടെ വീ​​ടു​​ക​​ളി​​ൽ എ​​ത്തു​​മെ​​ന്നാ​​ണ് ടീം ​​മാ​​നേ​​ജ്മെ​​ന്‍റി​​ൽ​​നി​​ന്നു​​ള്ള റി​​പ്പോ​​ർ​​ട്ട്.


അ​​തേ​​സ​​മ​​യം, ലോ​​ക​​ക​​പ്പി​​ന് ആ​​തി​​ഥേ​​യ​​ത്വം വ​​ഹി​​ക്കു​​ന്ന ഇം​​ഗ്ല​​ണ്ടും ഇ​​ന്ത്യ​​യു​​ടെ ചി​​ര​​വൈ​​രി​​ക​​ളാ​​യ പാ​​ക്കി​​സ്ഥാ​​നും ഏ​​ക​​ദി​​ന പ​​ര​​ന്പ​​ര ക​​ളി​​ക്കു​​ക​​യാ​​ണി​​പ്പോ​​ൾ. വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ്, ബം​​ഗ്ലാ​​ദേ​​ശ്, അ​​യ​​ർ​​ല​​ൻ​​ഡ് എ​​ന്നി​​വ ത്രി​​രാ​​ഷ്‌​ട്ര ​പ​​ര​​ന്പ​​ര​​യി​​ലാ​​ണ്. ഓ​​സ്ട്രേ​​ലി​​യ, ന്യൂ​​സി​​ല​​ൻ​​ഡ് എ​​ന്നി​​വ ഈ ​​മാ​​സം തു​​ട​​ക്ക​​ത്തി​​ൽ പ​​രി​​ശീ​​ല​​ന മ​​ത്സ​​ര​​ങ്ങ​​ൾ ക​​ളി​​ച്ചി​​രു​​ന്നു. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യു​​ടെ ക്യാ​​ന്പ് ന​​ട​​ക്കു​​ക​​യാ​​ണ്. അ​​ഫ്ഗാ​​നി​​സ്ഥാ​​ന്‍റെ ക്യാ​​ന്പ് ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യി​​ലാ​​ണ്.

25ന് ​​ന്യൂ​​സി​​ല​​ൻ​​ഡി​​നെ​​തി​​രേ ഇ​​ന്ത്യ പ​​രി​​ശീ​​ല​​ന മ​​ത്സ​​രം ക​​ളി​​ക്കും. തു​​ട​​ർ​​ന്ന് 28ന് ​​ബം​​ഗ്ലാ​ദേ​​ശി​​നെ​​തി​​രേ​​യും. ജൂ​​ണ്‍ അ​​ഞ്ചി​​ന് ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്കെ​​തി​​രേ​​യാ​​ണ് ലോ​​ക​​ക​​പ്പി​​ൽ ഇ​​ന്ത്യ​​യു​​ടെ ആ​​ദ്യ മ​​ത്സ​​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.