ജർമനിയിൽ ബ​യേ​ണ്‍
Sunday, May 19, 2019 12:25 AM IST
മ്യൂ​ണി​ക്: 2018-19 ജ​ര്‍മ​ന്‍ ബു​ണ്ട​സ് ലി​ഗ ഫു​ട്‌​ബോ​ളി​ന്‍റെ അ​വ​സാ​ന ദി​വ​സം അ​ദ്ഭു​ത​ങ്ങ​ളൊ​ന്നും ന​ട​ന്നി​ല്ല. ജ​യ​ത്തോ​ടെ ബ​യേ​ണ്‍ മ്യൂ​ണി​ക് തു​ട​ര്‍ച്ച​യാ​യ ഏ​ഴാം ത​വ​ണ​യും കി​രീ​ടം നി​ല​നി​ര്‍ത്തി. സ്വ​ന്തം ത​ട്ട​ക​മാ​യ അ​ല​ന്‍സ് അ​രീ​ന​യി​ല്‍ ബ​യേ​ണ്‍ ഐ​ന്‍ട്രാ​ക്ട് ഫ്രാ​ങ്ക്ഫ​ര്‍ട്ടി​നെ​തി​രേ 5-1ന്‍റെ ​ത​ക​ര്‍പ്പ​ന്‍ ജ​യ​ത്തോ​ടെ​യാ​ണ് കി​രീ​ടം ചൂ​ടി​യ​ത്. ബ​യേ​ണ്‍ 29-ാമ​ത്തെ ത​വ​ണ​യാ​ണ് ലീ​ഗ് ചാ​മ്പ്യ​ന്മാ​രാ​കു​ന്ന​ത്.

ഈ ​സീ​സ​ണി​ല്‍ ബ​യേ​ണ്‍ വി​ടു​ന്ന ഫ്രാ​ങ്ക് റി​ബ​റി​ക്കും ആ​ര്യ​ന്‍ റോ​ബ​നും ലീ​ഗി​ലെ അ​വ​സാ​ന ഹോം ​മ​ത്സ​ര​ത്തി​ല്‍ ഗോ​ള്‍ നേ​ടാ​നാ​യി. 2007ൽ ​റി​ബ​റി​യും 2009ല്‍ ​റോ​ബ​നും ബ​യേ​ണി​ലെ​ത്തി. ഇ​രു​വ​ര്‍ക്കും ആ​രാ​ധ​ക​ര്‍ ന​ന്ദി അ​റി​യി​ച്ച് ഗാ​ല​റി​യി​ല്‍ വ​ന്‍ ബാ​ന​ര്‍ ഉ​യ​ര്‍ത്തി. ബ​യേ​ണി​ന്‍റെ ‘റോ​ബ​റി’ എ​ന്നി​റ​യി​പ്പെ​ട്ട റോ​ബ​നെ​യും റി​ബ​റി​യെ​യും ര​ണ്ടാം പ​കു​തി​യി​ല്‍ പ​ക​ര​ക്കാ​രാ​യി ഇ​റ​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കി​നെ​ത്തു​ട​ര്‍ന്ന് ലീ​ഗി​ലെ വി​ട​വാ​ങ്ങ​ല്‍ ന​ഷ്ട​മാ​കു​മോ​യെ​ന്നു ക​രു​തി​യ റോ​ബ​ന് ആ ​മ​ത്സ​ര​ത്തി​ല്‍ ഗോ​ള​ടി​ച്ച് ടീ​മി​നെ കി​രീ​ട​ത്തി​ലെ​ത്തി​ക്കാ​നു​മാ​യി.


കി​രീ​ട​ത്തി​നാ​യി ഈ ​സീ​സ​ണി​ല്‍ ബ​യേ​ണി​ന് ബൊ​റൂ​സി​യ ഡോ​ര്‍ട്മു​ണ്ടു​മാ​യി ക​ന​ത്ത പോ​രാ​ട്ടം ത​ന്നെ ന​ട​ത്തേ​ണ്ടി​വ​ന്നു. അ​വ​സാ​ന ദി​നം ഒ​രു പോ​യി​ന്‍റ് മാ​ത്രം മ​തി​യാ​യി​രു​ന്ന ബ​യേ​ണ്‍ മൂ​ന്നു പോ​യി​ന്‍റും നേ​ടി​യാ​ണ് കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ​ത്. കിം​ഗ്‌​സ് ലി ​കോ​മ​ന്‍, ഡേ​വി​ഡ് ആ​ല്‍ബ, റെ​ന​റ്റോ സാ​ഞ്ച​സ് എ​ന്നി​വ​രും ഗോ​ള്‍ നേ​ടി. ഐ​ന്‍ട്രാ​ക്ടി​നാ​യി സെ​ബാ​സ്റ്റ്യ​ന്‍ ഹാ​ല​ര്‍ ഒ​രു ഗോ​ള്‍ നേ​ടി. ഈ ​സ​മ​യം എ​വേ മ​ത്സ​ര​ത്തി​ല്‍ ബൊ​റൂ​സി​യ ഡോ​ര്‍ട്മു​ണ്ട് 2-0ന് ​ബൊ​റു​സി​യ മോ​ണ്‍ച​ന്‍ഗ്ല​ട്ബാ​ഷി​നെ തോ​ല്‍പ്പി​ച്ചു. ബ​യേ​ണ്‍ തേ​റ്റെ​ങ്കി​ല്‍ മാ​ത്ര​മേ ഡോ​ട്മു​ണ്ടി​ന് കി​രീ​ടം നേ​ടാ​മാ​യി​രു​ന്നു​ള്ളൂ. ബ​യേ​ണി​ന് 78 പോ​യി​ന്‍റും ഡോ​ര്‍ട്മു​ണ്ടി​ന് 76 പോ​യി​ന്‍റു​മാ​ണ്. 66 പോ​യി​ന്‍റു​ള്ള ലീ​പ്‌​സി​ഗാ​ണ് മൂ​ന്നാ​മ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.