കോപ്പ ഇറ്റാലിയ ലാ​സി​യോയ്ക്ക്
കോപ്പ ഇറ്റാലിയ ലാ​സി​യോയ്ക്ക്
Friday, May 17, 2019 12:47 AM IST
റോം: ​കോ​പ്പ ഇ​റ്റാ​ലി​യ ഫു​ട്‌​ബോ​ള്‍ കി​രീ​ടം ലാ​സി​യോ​യ്ക്ക്. റോ​മി​ലെ ഒ​ളി​മ്പി​കോ സ്‌​റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന ഫൈ​ന​ലി​ല്‍ ലാ​സി​യോ 2-0ന് ​അ​റ്റ്‌​ലാ​ന്‍റെ​യെ ത​ക​ര്‍ത്തു. ഏ​ഴാം ത​വ​ണ​യാ​ണ് ലാ​സി​യ കോ​പ്പ ഇ​റ്റാ​ലി​യ ജേ​താ​ക്ക​ളാ​കു​ന്ന​ത്. 2013നു​ശേ​ഷം ആ​ദ്യ​ത്തേ​തു​മാ​ണ്. ജ​യ​ത്തോ​ടെ ലാ​സി​യോ അ​ടു​ത്ത സീ​സ​ണി​ലെ യൂ​റോ​പ്പ ലീ​ഗി​നു യോ​ഗ്യ​ത നേ​ടി. ക​ഴി​ഞ്ഞ നാ​ലു വ​ര്‍ഷ​വും യു​വ​ന്‍റ​സാ​യി​രു​ന്നു ചാ​മ്പ്യ​ന്മാ​ര്‍. മ​ത്സ​രം അ​ധി​ക സ​മ​യ​ത്തേ​ക്കു നീ​ളു​മെ​ന്നു തോ​ന്നി​യ അ​വ​സ​ര​ത്തി​ല്‍ അ​വ​സാ​ന മി​നി​റ്റു​ക​ളി​ല്‍ നേ​ടി​യ ഗോ​ളു​ക​ളാ​ണ് ലാ​സി​യോ​യ്ക്ക് ജ​യ​മൊ​രു​ക്കി​യ​ത്.


ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ത്തി​ന്‍റെ 82-ാം മി​നി​റ്റി​ല്‍ കോ​ര്‍ണ​റി​ല്‍നി​ന്നു​വ​ന്ന പ​ന്ത് ഹെ​ഡ് ചെ​യ്തു വ​ല​യി​ലാ​ക്കി​യ സെ​ര്‍ജെ മി​ലി​ന്‍കോ​വി​ച്ച് സാ​വി​ച്ച് ലാ​സി​യോ​യ​ക്ക് ലീ​ഡ് ന​ല്കി. തി​രി​ച്ച​ടി​ക്കാ​നു​ള്ള അ​റ്റ്‌​ലാ​ന്‍റ​യു​ടെ എ​ല്ലാ സാ​ധ്യ​ത​ക​ളും ത​ക​ര്‍ത്തു​കൊ​ണ്ട് 90-ാം മി​നി​റ്റി​ല്‍ യോ​വാ​ക്വിം കൊ​റേ​യ ലാ​സി​യോ​യു​ടെ ജ​യം ഉ​റ​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.