ജോ​ക്കോ​വി​ച്ച്, ന​ദാ​ല്‍, ഫെ​ഡ​റ​ര്‍ മൂ​ന്നാം റൗ​ണ്ടി​ല്‍
Friday, May 17, 2019 12:47 AM IST
റോം: ​ഇ​റ്റാ​ലി​യന്‍ ഓ​പ്പ​ണ്‍ ടെ​ന്നീ​സി​ല്‍ ലോ​ക ടെ​ന്നീ​സി​ലെ മു​ന്‍നി​ര​ക്കാ​രാ​യ നൊ​വാ​ക് ജോ​ക്കോ​വി​ച്ച്, റ​ഫേ​ല്‍ ന​ദാ​ല്‍, റോ​ജ​ര്‍ ഫെ​ഡ​റ​ര്‍ എ​ന്നി​വ​ര്‍ മൂ​ന്നാം റൗ​ണ്ടി​ല്‍. ബു​ധ​നാ​ഴ്ച ന​ട​ക്കേ​ണ്ടി​യി​രു​ന്ന ഇ​വ​രു​ടെ മ​ത്സ​ര​ങ്ങ​ള്‍ മ​ഴ​മൂ​ലം ത​ട​സ​പ്പെ​ട്ട​തി​നെ​ത്തു​ടര്‍ന്ന് ഇ​ന്ന​ലെ​യാ​ണ് ന​ട​ന്ന​ത്. ഇ​തു​കൊ​ണ്ട് ഇ​ന്ന​ലെ ഇ​വ​ര്‍ക്ക് ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ല്‍ ഇ​റ​ങ്ങേ​ണ്ടി​വ​ന്നു.

അ​തു​കൊ​ണ്ടുത​ന്നെ മൂ​വ​രും കൂ​ടു​ത​ല്‍ ആ​യാ​സ​പ്പെ​ടാ​തെ​യാ​ണ് ര​ണ്ടാം റൗ​ണ്ടി​ല്‍ എ​തി​രാ​ളി​ക​ളെ കീ​ഴ​ട​ക്കി​യ​ത്. ലോ​ക ഒ​ന്നാം ന​മ്പ​ര്‍ ജോ​ക്കോ​വി​ച്ച് 6-1, 6-3ന് ​ഡെ​നി​സ് ഷാ​പോ​വ് ലോ​വി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ര​ണ്ടാം ന​മ്പ​ര്‍ ന​ദാ​ല്‍ 6-0, 6-1ന് ​ജ​ര്‍മി ചാ​ര്‍ഡി​യെ തോ​ല്‍പ്പി​ച്ചു. മൂ​ന്നാം ന​മ്പ​ര്‍ ഫെ​ഡ​റ​ര്‍ 6-4,6-3ന് ​ജോ​വോ സോ​സെ​യെ തോ​ല്‍പ്പി​ച്ചു.

സ്റ്റെ​ഫാ​നോ​സ് സി​റ്റ്‌​സി​പാ​സ് 6-3, 6-2ന് ​ജാ​നി​ക് സി​ന്ന​റെ തോ​ല്പി​ച്ച് മൂ​ന്നാം റൗ​ണ്ടി​ല്‍ ക​ട​ന്നു. കെ​യ് നി​ഷി​കോ​രി 6-2, 6-4ന് ​ടെ​യ്‌​ല​ര്‍ ഫ്രി​റ്റ്‌​സി​നെ തോ​ല്പി​ച്ചു. യു​വാ​ന്‍ മാ​ര്‍ട്ടി​ന്‍ ഡെ​ല്‍ പൊ​ട്രോ 6-4, 6-2ന് ​ഡേ​വി​ഡ് ഗോ​ഫി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി.

മാ​രി​ന്‍ സി​ലി​ച്ച്, നി​ക് കി​ര്‍ഗി​യ​സ് എ​ന്നി​വ​ര്‍ പു​റ​ത്താ​യി. സി​ലി​ച്ചി​നെ ജ​ര്‍മ​നി​യു​ടെ ജാ​ന്‍ ലെ​ന്നാ​ര്‍ഡ് സ്ട്ര​ഫ് 6-2, 6-3ന് ​കീ​ഴ​ട​ക്കി. സ്കോർ 6-3, 6-7(5-7) 2-1ൽനിൽക്കുന്പോൾ ​കി​ര്‍ഗി​യ​സ് കോ​ര്‍ട്ടി​ല്‍ നി​ന്ന് ഇ​റ​ങ്ങി പോ​യി. മൂ​ന്നാം സെ​റ്റി​ല്‍ ഓ​സ്‌​ട്രേ​ലി​ന്‍ താ​രം സെര്‍വ് ചെ​യ്യു​ന്ന​തി​നി​ടെ ഒ​രാ​ള്‍ എ​ഴു​ന്നേ​റ്റ് ന​ട​ന്ന​ത് താ​ര​ത്തെ ചൊ​ടി​പ്പി​ച്ചു. ഇ​തോ​ടെ കി​ര്‍ഗി​യ​സ് ആ​ളു​മാ​യി വാ​ക്കേ​റ്റം ന​ട​ത്തി. ഇ​തോ​ടെ മോ​ശം പെ​രു​മാ​റ്റ​ത്തി​ന്‍റെ പേ​രി​ല്‍ കി​ര്‍ഗി​യ​സി​നു പെ​ന​ല്‍റ്റി വി​ധി​ച്ചു. ഇ​തി​ല്‍ പ്ര​കോ​പി​ത​നാ​യ താ​രം റാ​ക്ക​റ്റും ക​സേ​ര​യും കോ​ര്‍ട്ടി​ന്‍റെ ന​ടു​വി​ലേ​ക്കു വ​ലി​ച്ചെ​റി​ഞ്ഞ് ഇ​റ​ങ്ങി​പ്പോ​യി.


ക്വി​റ്റോ​വ മൂ​ന്നാം റൗ​ണ്ടി​ല്‍; ഹാ​ലെ​പ് പു​റ​ത്ത്

വ​നി​താ സിം​ഗി​ള്‍സി​ല്‍ പെ​ട്ര ക്വി​റ്റോ​വ 6-0, 6-1ന് ​യൂ​ലി​യ പു​ടി​ന്‍റ്സേ​വ​യെ തോ​ല്‍പ്പി​ച്ച് മൂ​ന്നാം റൗ​ണ്ടി​ലെ​ത്തി. മാ​ഡി​സ​ണ്‍ കീ​സി​നെ സോ​ഫി​യ കെ​നി​ന്‍ 6-7(2-7), 6-3, 6-4ന് ​പ​രാ​ജ​യ​പ്പെ​ടു​ത്തി. ജൊ​ഹാ​ന്ന കോ​ന്‍റ 6-2, 6-4ന് ​വീ​ന​സ് വി​ല്യം​സി​നെ ത​ക​ര്‍ത്തു. ആ​ഷ് ലി ​ബാ​ര്‍ട്ടി​യെ 6-2, 6-3ന് ​ക്രി​സ്റ്റീ​ന മ്ലാ​ഡെ​നോ​വി​ച്ച് അ​ട്ടി​മ​റി​ച്ചു. മൂ​ന്നാം റാ​ങ്ക് സി​മോ​ണ ഹാ​ലെ​പ്പി​നെ ചെ​ക്ക് റി​പ്പ​ബ്ലി​ക്കി​ന്‍റെ മാ​ര്‍കെ​റ്റ വോ​ണ്ടു​റു​സോ​വ 2-6, 7-5, 6-3ന് ​അ​ട്ടി​മ​റി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.