ബംഗ്ലാദേശിന് ജയം
Friday, May 17, 2019 12:47 AM IST
ഡ​ബ്ലി​ന്‍: ത്രി​രാ​ഷ് ട്ര ​ക്രി​ക്ക​റ്റ് പ​ര​മ്പ​ര​യി​ലെ അ​വ​സാ​ന റൗ​ണ്ട്‌​റോ​ബി​ന്‍ മ​ത്സ​ര​ത്തി​ല്‍ ബം​ഗ്ലാ​ദേ​ശ് ആ​റു വി​ക്ക​റ്റി​ന് അ​യ​ര്‍ല​ന്‍ഡി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി.

പ​ര​മ്പ​ര​യി​ല്‍ ഒ​രു തോ​ല്‍വി പോ​ലു​മ​റി​യാ​തെ​യാ​ണ് ബം​ഗ്ലാ​ദേ​ശ് ഫൈ​ന​ലി​ലെ​ത്തി​യ​ത്. ഇന്നു നടക്കുന്ന ഫൈ​ന​ലി​ൽ വി​ന്‍ഡീ​സാ​ണ് എ​തി​രാ​ളി​ക​ള്‍. റൗ​ണ്ട് റോ​ബി​നി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ല്‍ ആ​ദ്യം ബാ​റ്റ് ചെ​യ്ത അ​യ​ര്‍ല​ന്‍ഡ് 50 ഓ​വ​റി​ല്‍ എ​ട്ട് വി​ക്ക​റ്റി​ന് 292 റ​ണ്‍സ് എ​ടു​ത്തു.


മ​റു​പ​ടി ബാ​റ്റിം​ഗി​ല്‍ ബം​ഗ്ലാ​ദേ​ശ് മു​ന്‍നി​ര​ക്കാ​ര്‍ എ​ല്ലാ​വ​രും തി​ള​ങ്ങി​യ​തോ​ടെ അ​നാ​യാ​സ ജ​യം നേ​ടി. ലി​ട്ട​ന്‍ ദാ​സ് (76) ആ​ണ് ടോ​പ് സ്‌​കോ​റ​ര്‍. ത​മിം ഇ​ക്ബാ​ല്‍ (57), ഷ​ക്കീ​ബ് അ​ല്‍ ഹ​സ​ന്‍ (50), മു​ഷ്ഫി​ഖ​ര്‍ റ​ഹീം (35), മ​ഹ​മ്മ​ദു​ള്ള (35 നോ​ട്ടൗ​ട്ട്) എ​ന്നി​വ​ര്‍ മി​ക​ച്ച പ്ര​ക​ടനം ന​ട​ത്തി​യ​തോ​ടെ ബം​ഗ്ലാ​ദേ​ശ് 43 ഓ​വ​റി​ല്‍ നാ​ലു വി​ക്ക​റ്റി​ന് 294 റ​ണ്‍സ് എ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.