ഇ​യോ​ന്‍ മോ​ര്‍ഗ​നു വി​ല​ക്ക്
ഇ​യോ​ന്‍ മോ​ര്‍ഗ​നു വി​ല​ക്ക്
Wednesday, May 15, 2019 11:44 PM IST
ല​ണ്ട​ന്‍: പാ​ക്കി​സ്ഥാ​നെ​തി​രേ​യു​ള്ള നാ​ലാം ഏ​ക​ദി​ന​ത്തി​ല്‍ ഇം​ഗ്ല​ണ്ട് ക്രി​ക്ക​റ്റ് നാ​യ​ക​ന്‍ ഇ​യോ​ന്‍ മോ​ര്‍ഗ​നു വി​ല​ക്ക്. മൂ​ന്നാം ഏ​ക​ദി​ന​ത്തി​ലെ കു​റ​ഞ്ഞ ഓ​വ​ര്‍ നി​ര​ക്കി​ന്‍റെ പേ​രി​ലാ​ണ് നാ​യ​ക​ന് ഒ​രു മ​ത്സ​ര​ത്തി​ന്‍റെ വി​ല​ക്കു​ണ്ടാ​യ​ത്.

ഇ​ന്‍റ​ര്‍നാ​ഷ​ണ​ല്‍ ക്രി​ക്ക​റ്റ് കൗ​ണ്‍സി​ലാ​ണ് മോ​ര്‍ഗ​ന് ഒ​രു മ​ത്സ​ര​ത്തി​ലെ വി​ല​ക്ക് ന​ല്കി​യ​ത്. മ​ത്സ​ര​ത്തി​ല്‍ 50 ഓ​വ​ര്‍ ബൗ​ള്‍ ചെ​യ്യാ​ന്‍ ഇം​ഗ്ല​ണ്ട് നാ​ലു മ​ണി​ക്കൂ​റി​ന​ടു​ത്ത് സ​മ​യ​മെ​ടു​ത്ത​തി​നാ​ണ് വി​ല​ക്കു​ണ്ടാ​യ​ത്. വി​ല​ക്ക് നേ​രി​ട്ട താ​ര​ത്തി​ന് മാ​ച്ച് ഫീ​യു​ടെ 40 ശ​ത​മാ​ന​വും മറ്റു ക​ളി​ക്കാ​ര്‍ 20 ശ​ത​മാ​ന​വും പി​ഴ​യൊ​ടു​ക്ക​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.